ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വീഴ്ത്തി ആം ആദ്മി പാർട്ടി അധികാരത്തിലേറുമെന്ന് എക്സിറ്റ് പോൾ ഫലം. കൂടുതൽ എക്സിറ്റ് പോൾ ഫലങ്ങളും ആം ആദ്മി പാർട്ടിക്ക് അനുകൂലമാണ്. കോൺഗ്രസിന് വൻ തിരിച്ചടിയെന്നാണ് പ്രവചനം.
പോൾ സ്ട്രാറ്റ്, റിപ്പബ്ലിക്, ജെൻ കി ബാത്ത്, ആക്സിസ് മൈ ഇന്ത്യ സർവേകളിൽ ആണ് ആം ആദ്മി ആധിപത്യം നേടുമെന്ന് പ്രവചിച്ചിരിക്കുന്നത്.
മാർച്ച് പത്തിനാണ് യഥാർഥ ജനവിധിയെന്ന് ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് മാൻ എക്സിറ്റ് പോൾ ഫലങ്ങളോട് പ്രതികരിച്ചു. അതേസമയം എക്സിറ്റ് പോളുകളെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയായ ചരൺജിത് സിംഗ് ചന്നി തള്ളി.