കീവ്: യുക്രെയ്ൻ നഗരമായ സുമിയിൽ കുടുങ്ങിക്കടക്കുന്ന വിദ്യാർഥികളോട് ഒഴിപ്പിക്കലിന് തയാറായിരിക്കാൻ നിർദേശവുമായി ഇന്ത്യൻ എംബസി. അരമണിക്കൂറിനകം തയാറായി ഇരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
എംബസി പ്രതിനിധികൾ ഉടൻ എത്തുമെന്നും വിദ്യാർഥികൾക്ക് സന്ദേശം ലഭിച്ചു. സുമിയിൽ ആകെ 594 ഇന്ത്യൻ വിദ്യാർഥികളാണ് ഉള്ളത്. ഇതിൽ 179 പേർ മലയാളികളാണ്. സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാണ് ഇവർ തങ്ങുന്നത്.
യുക്രെയ്ൻ നഗരം പോൾട്ടോവ വഴിയാണ് ഒഴിപ്പിക്കൽ നടക്കുക. പോൾട്ടോവയിലൂടെ പടിഞ്ഞാറൻ അതിർത്തിയിൽ എത്തിച്ച് ഒഴിപ്പിക്കുമെന്നാണ് എംബസി വ്യക്തമാക്കുന്നത്.