കീവ്: റഷ്യൻ ആക്രമണം തുടരുമ്പോൾ പോരാട്ട വീര്യം ഒട്ടും കുറയാതെ യുക്രെയ്ൻ സൈന്യം പ്രതിരോധിക്കുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തിലും മാതൃരാജ്യത്തിന് വേണ്ടി പോരാടാനിറങ്ങിയവർ യുദ്ധമുഖത്തുവെച്ച് തന്നെ വിവാഹിതരായ വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്.
ജനകീയ സൈന്യത്തിലെ ലെസിയ ഇവാഷ്ചേങ്കോയും വലേറി ഫിനിമൊനോവൊയുമാണ് വിവാഹിതരായത്. സൈനിക വേഷത്തില്‍ തന്നെയായിരുന്നു ഇരുവരും ചടങ്ങിനെത്തിയത്. കീവ് മേയറും മുൻ ലോക ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യനുമായ വിറ്റാലി ക്ലിറ്റ്ഷ്കോയും ചടങ്ങിൽ പങ്കെടുത്തു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പും സമാനമായ തരത്തില്‍ മറ്റൊരു വിവാഹവും യുക്രെയ്നില്‍ നടന്നിരുന്നു. ദമ്പതികളായ ക്ലെവെറ്റ്സും നതാലിയ വ്ലാഡിസ്ലേവും ഒഡെസയിലെ ബോംബ് ഷെൽട്ടറിൽ വച്ചാണ് വിവാഹിതരായത്.