+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെലൻസ്കി കൊല്ലപ്പെട്ടാലും യുക്രെയിനിൽ കൃത്യമായ പദ്ധതിയുണ്ട്: അമേരിക്ക

ന്യൂഡൽഹി: യുക്രെയിൻ പ്രസിഡന്‍റ് വോളോഡിമിർ സെലൻസ്കിയെ റഷ്യ വധിച്ചാലും ഭരണത്തുടർച്ച ഉറപ്പാക്കാൻ യുക്രെയിനിൽ കൃത്യമായ പദ്ധതി തയാറാണെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൺ. മാധ്യമപ്രവർത്തക
സെലൻസ്കി കൊല്ലപ്പെട്ടാലും യുക്രെയിനിൽ കൃത്യമായ പദ്ധതിയുണ്ട്: അമേരിക്ക
ന്യൂഡൽഹി: യുക്രെയിൻ പ്രസിഡന്‍റ് വോളോഡിമിർ സെലൻസ്കിയെ റഷ്യ വധിച്ചാലും ഭരണത്തുടർച്ച ഉറപ്പാക്കാൻ യുക്രെയിനിൽ കൃത്യമായ പദ്ധതി തയാറാണെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൺ.

മാധ്യമപ്രവർത്തക മാർഗരറ്റ് ബ്രണ്ണന്‍റെ ഫേസ് ദ് നേഷൻ എന്ന ടെലിവിഷൻ പരിപാടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താൻ ഒരു ദിവസം യുക്രെയിനിൽ ഉണ്ടായിരുന്നുവെന്നും യുക്രെയിൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിശദാംശങ്ങൾ എല്ലാം ഇപ്പോൾ പറയാനാവില്ല. എങ്കിലും റഷ്യ സെലൻസ്കിയെ വധിച്ചാലും യുക്രെയിൻ അത്ര പെട്ടെന്ന് അനാഥമാകുമെന്നു കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

12 ദിവസം മുന്പ് റഷ്യയുടെ യുക്രെയിൻ അധിനിവേശം ആരംഭിച്ചതിനു ശേഷം ഇതുവരെ മൂന്നു വധശ്രമങ്ങളെ സെലൻസ്കി അതിജീവിച്ചതായി റിപ്പോർട്ടുകൾ പറ‍യുന്നു. കൊലയാളി സംഘങ്ങളെക്കുറിച്ചു യുക്രെയിൻ ഉദ്യോഗസ്ഥർക്കു കൃത്യമായ സൂചന നൽകിയതുകൊണ്ട് അവ പരാജയപ്പെടുത്താൻ കഴിഞ്ഞു.

തന്നെ വധിക്കാൻ കൊലയാളി സംഘങ്ങൾ എത്തിയ കാര്യം യുക്രേനിയൻ പ്രസിഡന്‍റ് സെലൻസ്കിയും സ്ഥിരീകരിച്ചിരുന്നു. യുക്രെയിൻ പ്രസിഡന്‍റിനെ വധിക്കാൻ രണ്ടു വ്യത്യസ്ത കൊലയാളി സംഘങ്ങളെ റഷ്യ അയച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു. വാഗ്നാർ ഗ്രൂപ്പും ചെചൻ വിമതരും ഈ ദൗത്യമായി യുക്രെയിനിൽ കടന്നുകയറിയിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ട്.

അതേസമയം, രാജ്യത്തിനു വേണ്ടി ജീവൻ ബലികഴിക്കാൻ മടിയില്ലെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് സെലൻസ്കി. അവസാന നിമിഷം വരെ പോരാടുമെന്നും റഷ്യ രാജ്യത്തോടു ചെയ്യുന്ന ക്രൂരത മറക്കുകയും പൊറുക്കുകയും ഇല്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച യുദ്ധത്തിൽ ക്രൂരതകൾ ചെയ്ത എല്ലാവരെയും ശിക്ഷിക്കുമെന്ന് അടുത്തിടെ ഒരു പൊതു പ്രസംഗത്തിൽ മിസ്റ്റർ സെലെൻസ്‌കി പ്രതിജ്ഞയെടുത്തിരുന്നു.



അതേസമയം, സംഘർഷത്തിന് അയവ് വരുത്താൻ യുക്രെയിനും റഷ്യയും തമ്മിലുള്ള മൂന്നാം വട്ട ചർച്ച ഇന്നു നടക്കും.
More in Latest News :