+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ് ദുരിതം തീരുംമുന്പേ രണ്ടു ദിന പൊതുപണിമുടക്ക് വരുന്നു

കോട്ടയം: കോവിഡിന്‍റെ അടച്ചിടൽ ദുരിതങ്ങളിൽനിന്നു നാടും വ്യാപാരമേഖലയും മെല്ലെ കരകയറി വരുന്നതിനിടെ രണ്ടു ദിവസം നീളുന്ന പൊതുപണിമുടക്ക് വരുന്നു. മാർച്ച് 28, 29 തീയതികളാണ് പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരിക്കു
കോവിഡ് ദുരിതം തീരുംമുന്പേ രണ്ടു ദിന പൊതുപണിമുടക്ക് വരുന്നു
കോട്ടയം: കോവിഡിന്‍റെ അടച്ചിടൽ ദുരിതങ്ങളിൽനിന്നു നാടും വ്യാപാരമേഖലയും മെല്ലെ കരകയറി വരുന്നതിനിടെ രണ്ടു ദിവസം നീളുന്ന പൊതുപണിമുടക്ക് വരുന്നു. മാർച്ച് 28, 29 തീയതികളാണ് പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 23, 24 തീയതികൾ നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന പണിമുടക്കാണ് പിന്നീട് ഈ മാസം 28, 29 തീയതികളിലേക്കു മാറ്റിയത്. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ പൊതുവേദിയാണ് 48 മണിക്കൂർ പൊതു പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്, പാർലമെന്‍റ് സമ്മേളനം തുടങ്ങിയ കണക്കിലെടുത്താണ് ഫെബ്രുവരിയിൽനിന്നു മാർച്ചിലേക്കു സമരം മാറ്റിയത്. മാത്രമല്ല, സർക്കാർ ജീവനക്കാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിച്ചിരുന്നതും സമരം മാറ്റാൻ കാരണമായി.

കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളിവിരുദ്ധ, ജനദ്രോഹ നയങ്ങൾക്കെതിരെയാണ്‌ 10 കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ പൊതുവേദിയുടെ ആഹ്വാനപ്രകാരം പണിമുടക്ക്‌. സംയുക്ത കിസാൻമോർച്ച പണിമുടക്കിനു പിന്തുണ നൽകുന്നുണ്ട്.

വ്യവസായ, വ്യാപാര, ഗതാഗത, സർവീസ് മേഖലകളെ സമരം ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. സമരത്തിന്‍റെ വിശദാംശങ്ങൾ വരും ആഴ്ചകളിൽ പ്രഖ്യാപിക്കും.
More in Latest News :