മോസ്കോ: യുക്രെയ്ന് യുദ്ധത്തിൽ പ്രതിഷേധിച്ച് റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് നെറ്റ്ഫ്ളിക്സ്. നെറ്റ് ഫ്ളിക്സ് വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമമായ ദി വെറൈറ്റി യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
യുക്രെയ്നില്‍ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നെറ്റ്ഫ്ളിക്സ് റഷ്യയില്‍ നിര്‍മിക്കുന്ന ചിത്രങ്ങളുടെയും സീരീസുകളുടെയും സംപ്രേക്ഷണം നേരത്തെ തടഞ്ഞിരുന്നു. ഇപ്പോള്‍ നെറ്റ് ഫ്ളിക്സിന്റെ സേവനം പൂര്‍ണമായും റദ്ദ് ചെയ്തിരിക്കുകയാണ്.
റഷ്യയുടെ നടപടിയില്‍ പ്രതിഷേധിച്ച് പല ഒറ്റിറ്റി പ്ലാറ്റ്ഫോമുകളും റഷ്യയില്‍ സംപ്രേഷണം നിര്‍ത്തിവച്ചിരിക്കുകയാണ്.