കോഴിക്കോട്:പുലിമുരുകൻ വാഴുന്ന നാട്ടിൽ പുലിയായി അഭിനയിച്ച എസ്.ആർ. റിതിൻ യുപി വിഭാഗം നാടകമത്സരത്തിൽ മികച്ച നടനായി.
ഇരുവള്ളൂർ ജിയുപി സ്കൂൾ അവതരിപ്പിച്ച "പുലിവരുന്നേ’ എന്ന നാടകത്തിൽ പുലിയുടെ വേഷം തകർത്താടിയാണ് റിതിൻ ഒന്നാമതെത്തിയത്.
കാക്കൂർ സ്വദേശിയായ റിതിൻ കഥാപ്രസംഗത്തിലും മത്സരിക്കുന്നുണ്ട്. ഏഴാം ക്ലാസിലാണ് റിതിൻ പഠിക്കുന്നത്.