കോഴിക്കോട്: മത മൈത്രിയുടെ ചരിത്രവും ആവശ്യകതയും വിളിച്ചോതി സംഘനൃത്തമൽസരം. കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ ഹൈസ്കൂൾ വിഭാഗം സംഘനൃത്തതിൽ ഒന്നാം സ്ഥാനം നേടിയ അയ്യപ്പനും വാവരും എന്ന സംഘനൃത്തമാണ് കുടുതൽ അവതരിപ്പിക്കപ്പെട്ടത്.
അയ്യപ്പനോടു യുദ്ധത്തിൽ തോറ്റ വാവരെ ഉപദേശങ്ങളാൽ അനുനയിപ്പിച്ചതാണ് നൃത്തത്തിന്റെ ഇതിവൃത്തം. മതത്തിന്റെ പേരിൽ സമൂഹത്തിൽ നടക്കുന്ന അക്രമങ്ങൾക്കെതിരെ നൽകുന്ന സന്ദേശമായതിനാലാണ് ഈ സംഘനൃത്തം തെിരഞ്ഞെടുക്കാൻ കാരണമെന്ന് മത്സരാർഥികൾ പറയുന്നു.