കോഴിക്കോട്: മത്സരിച്ച രണ്ട് ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി കീർത്തന പ്രദീപ് താരമായി. ഹയർ സെക്കൻഡറി വിഭാഗം കേരള നടനം, ഓട്ടൻ തുള്ളൽ മത്സരങ്ങളിലാണ് സിൽവർ ഹിൽസ് എച്ച്എസ്എസ് വിദ്യാർഥിനി കീർത്തന കിരീടം ചൂടിയത്. കഴിഞ്ഞ തവണ മോണോ ആക്ടിൽ ജില്ലയിൽ രണ്ടാം സ്ഥാനമായിരുന്നു.
അപ്പീലിലൂടെ സംസ്ഥാനകലോത്സവത്തിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ഇത്തവണ നങ്ങ്യാർ കൂത്തിലും കീർത്തന മത്സരിക്കുന്നുണ്ട്. പ്രദീപ് സായ് ജ്യോതി- ഷീന ദന്പതികളുടെ മകളാണ് കീർത്തന.
അനിയത്തി ദേവാർദ്ര വൃന്ദവാദ്യം, വീണ,നാടകം തുടങ്ങിയ ഇനങ്ങളിൽ മത്സരിക്കുന്നുണ്ട്.