കോഴിക്കോട്: കുറ്റ്യാടി എംഐയുപി സ്കൂളിന്റെ അച്ഛനാരാ മോൻ എന്ന നാടകം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
വിദ്യാഭ്യാസം പ്രകൃതിയോട് ഇണങ്ങിച്ചേർന്ന അനുഭവങ്ങളായിരിക്കണമെന്ന സന്ദേശം നൽകുന്ന ടാഗോറിന്റെ മീശ എന്ന നോവലിനെ ആസ്പദമാക്കിയായിരുന്നു നാടകം.പതിനെട്ട് വർഷമായി സ്കൂളിൽ പ്രവർത്തിച്ചുവരുന്ന നാടകകളരിയായ നാടകപ്പുരയിലെ കൂട്ടുകാരാണ് നാടകത്തിൽ തകർത്തഭിനയിച്ച് ആസ്വാദകരുടെ കൈയ്യടി നേടിയത്.
കെ.രഞ്ജിത്തിന്റെ രചനയിൽ ലിനീഷ് നരയംകുളമാണ് നാടകം സംവിധാനം ചെയ്തത്. ദേശീയ പുരസ്കാരം നേടിയ തോരാമഴ’ എന്ന കുട്ടി സിനിമയും ഈ സ്കൂളിന്റെ സംഭാവനയായിരുന്നു.
നാടകത്തിൽ തൻഹ തബസ്സ്, ബിലാൽ മുഹമ്മദ് നിഹാൽ, ശിവനന്ദ, സഫ ഫാത്തിമ, നിബ്രാസ് ഷഹാമ, നന്ദകിഷോർ, ശിഞ്ചിൽ, സ്വാതിലക്ഷ്മി എന്നിവർ വേഷമിട്ടു.