പാറോപ്പടി
സെന്റ് ആന്റണീസ്
കോഴിക്കോട്: പാറോപ്പടി സെന്റ് ആന്റണീസ് ഫൊറോന ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. വികാരി ഫാ. ജോസ് ഓലിയക്കാട്ടിൽ കൊടിയേറ്റി.
കരുണയുടെ ജപമാലയ്ക്കു ശേഷം നടന്ന കുർബാനയ്ക്ക് തിരുവന്പാടി സേക്രഡ് ഹാർട്ട് ഫൊറോന അസി.വികാരി ഫാ. ജോർജ് വെള്ളക്കാക്കുടി കാർമ്മികനായി. ഇന്ന് മതാധ്യാപക ദിനമായും നാളെ കുടുംബ കൂട്ടായ്മ-വിദ്യാർഥി- വയോജന ദിനമായും ആചരിക്കും. ഒൻപതിന് യുവജന ദിനം, 10ന് പ്രവാസി ദിനം, 11ന് ഭക്ത സംഘടനാ ദിനം, 12ന് സമർപ്പിത ദിനം എന്നിങ്ങനെ ആചരിക്കും.
13 മുതൽ 15 വരെയാണ് പ്രധാന ആഘോഷങ്ങൾ. 14ന് രാവിലെ 7.30ന് കുട്ടികളുടെ ആഘോഷമായ ആദ്യകുർബാന സ്വീകരണം, വൈകിട്ട് മൂന്നിന് തിരുസ്വരൂപം പ്രതിഷ്ഠിക്കൽ, 4.45ന് കരുണയുടെ ജപമാല,അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന, 6.45ന് സിൽവർ ഹിൽസ് ഗ്രൗണ്ടിലേക്ക് പ്രദക്ഷിണം. സിൽവർ ഹിൽസ് ഗ്രൗണ്ടിൽ ഫാ.കുര്യൻ താന്നിക്കൽ തിരുനാൾ സന്ദേശം നൽകും. പ്രദക്ഷിണം ദേവാലയത്തിൽ തിരിച്ചെത്തിയ ശേഷം രാത്രി 8.30ന് വാദ്യമേളം. 15ന് രാവിലെ 5.45നും 7.30നും വിശുദ്ധ കുർബാന. 10.30ന് ആഘോഷമായ തിരുനാൾ കുർബാന- താമരശേരി രൂപത വികാരി ജനറാൾ മോണ്‍. ജോണ്‍ ഒറവുങ്കര മുഖ്യകാർമികനാകും. ഉച്ചയ്ക്ക് 12ന് ലദീഞ്ഞ്, പ്രദക്ഷിണം. വൈകിട്ട് 6.30ന് കലാസന്ധ്യ. പ്രധാന തിരുനാൾ ദിനങ്ങളിൽ മുടി, കഴുന്ന്, അടിമ എന്നിവയ്ക്കുള്ള സൗകര്യം ഉണ്ടാകുമെന്ന് വികാരി ഫാ. ജോസ് ഓലിയക്കാട്ടിൽ, അസി. വികാരി ഫാ. ജോർജ് വെള്ളാരംകാലായിൽ എന്നിവർ അറിയിച്ചു.
അശോകപുരം ഇൻഫന്റ് ജീസസ്
കോഴിക്കോട്: അശോകപുരം ഉണ്ണിമിശിഹാ ദേവാലയത്തിൽ ഉണ്ണീശോയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഇന്നുമുതൽ 16 വരെ നടക്കും. വൈകിട്ട് അഞ്ചിന് വികാരി ഫാ. വിൽസൺ മുടത്തുകുന്നേൽ കൊടിയേറ്റും. 5.30 ദിവ്യബലി, സന്ദേശം, നൊവന- വികാരി ജനറാൾ മോൺ. ജോൺ ഒറവുങ്കര. നാളെ രാവിലെ ഏഴിന് ദിവ്യബലി, സന്ദേശം- ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. തുടർന്നുള്ള ദിവസങ്ങളിൽ വൈകുന്നേരം 5.30ന് നടക്കുന്ന ദിവ്യബലിക്ക് ഫാ. ചാക്കോച്ചൻ പുതുകുളങ്ങര, ഫാ. ജോസ് പെണ്ണാപറന്പിൽ, ഫാ. ബെന്നി കാരക്കാട്ട്, ഫാ. ജോജി, ഫാ. തോമസ് അറയ്ക്കൽ, ഫാ. തോമസ് ചക്കിട്ടമുറിയിൽ എന്നിവർ കാർമികത്വം വഹിക്കും.
14ന് വൈകുന്നേരം ആറിന് പൊതുയോഗം, കലാസന്ധ്യ. 15ന് രാവിലെ ഏഴിന് ദിവ്യബലി, വൈകുന്നേരം 5.30ന് തിരുനാൾ കുർബാന, സന്ദേശം- വികാരി ജനറാൾ മോൺ. മാത്യു മാവേലി, ഏഴിന് പ്രദക്ഷിണം, തിരുനാൾ നേർച്ച. അവസാന ദിവസമായ 16ന് രാവിലെ 6.30ന് ദിവ്യബലിക്ക് ഫാ. വിൽസൺ മുട്ടത്തുകുന്നേൽ കാർമികത്വം വഹിക്കും. 7.45ന് കൊടിയിറക്കം.
കരിയാത്തുംപാറ,
കാറ്റുള്ളമല
കൂരാച്ചുണ്ട്: കരിയാത്തുംപാറ, കാറ്റുള്ളമല ഇടവകകളിലെ തിരുനാളിന് കൊടിയേറി. കരിയാത്തുംപാറ സെന്റ് ജോസഫ്സ് ദേവാലയത്തിൽ ഇടവക തിരുനാളിന് വികാരി ഫാ.ജോസഫ് കളത്തിൽ കൊടിയേറ്റി. തുടർന്നുള്ള വിശുദ്ധ കുർബാനയ്ക്ക് ഫാ. ജോർജ് തെക്കേക്കരമറ്റം മുഖ്യ കാമ്മികത്വം വഹിച്ചു.
കാറ്റുള്ളമല സെന്റ് മേരീസ് ദേവാലയത്തിലെ തിരുനാളിന് വികാരി ഫാ. മാത്യൂ നിരപ്പേൽ കൊടിയേറ്റി. ഫാ. കുര്യാക്കോസ് ഐക്കൊളന്പിൽ, ഫാ. ബിനോയ് പാലക്കാട്ട്, ഫാ. ബിനു പാലക്കാട്ട് എന്നിവർ സഹകാർമ്മികത്വം വഹിച്ചു. തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. കുര്യാക്കോസ് ഐക്കൊളന്പിൽ മുഖ്യ കാർമികത്വം വഹിച്ചു.
പേരാന്പ്ര സെന്റ് ഫ്രാൻസിസ് അസീസി
പേരാന്പ്ര: സെന്റ് ഫ്രാൻസീസ് അസീസി ദൈവാലയ ഇടവക ദിനാഘോഷം വടപുറം സെന്റ് ഫ്രാൻസീസ് ചർച്ച് വികാരി ഫാ. ഷാജു ആനിത്തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. ജോസ്കരിങ്ങടയിൽ അധ്യക്ഷത വഹിച്ചു. സിസ്റ്റർ ബീന റിപ്പോർട്ട് അവതരിപ്പിച്ചു. വിവാഹ ജൂബിലി ആഘോഷിക്കുന്ന ദന്പതികളെ ഫാ. മാത്യു കളരിക്കൽ ആദരിച്ചു. ഫാ. ബോസ്കോ താന്നിക്കപ്പാറ സമ്മാനദാനം നടത്തി. പാദുവ ആശ്രമം സുപ്പീരിയർ ഫാ. ജസ്റ്റിൻ നെല്ലിക്കുന്നേൽ, പാരീഷ് കൗണ്‍സിൽ സെക്രട്ടറി രാജേഷ് മഞ്ചേരിൽ, ഇടവക ട്രസ്റ്റി ജോഷി കോനൂർ എന്നിവർ പ്രസംഗിച്ചു.
ചമൽ സെന്റ് ജോർജ്
താമരശേരി: ചമൽ സെന്റ് ജോർജ് ദേവാലയത്തിൽ പരിശുദ്ധ മാതാവിന്റെയും വിശുദ്ധ ഗീവർഗീസിന്റെയും വിശുദ്ധ സെബാസ്റ്റ്യാനോസിന്റെയും തിരുനാളിന് രൂപത മതബോധന ഡയറക്ടർ ഫാ.ജോർജ് കുറ്റിക്കാട്ടിൽ കൊടിയേറ്റി. ദിവ്യബലി അർപ്പിച്ചു. തുടർന്ന് ഭക്തസംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ ’ആഷേർ കലാസന്ധ്യ’ ഫാ.വിൻസന്റ് ഏഴാനിക്കാട്ട് ഉദ്ഘാടനം ചെയ്തു.
വികാരി ഫാ.ജോർജ് കുറ്റിക്കാട്ട് അധ്യക്ഷത വഹിച്ചു. സമർപ്പിത ജീവിതത്തിന്റെ സുവർണ ജൂബിലി നിറവിലെത്തിയ മദർ സുപ്പീരിയർ സിസ്റ്റർ തെർസീന, സണ്‍ഡേ സ്കൂളിൽ ഹെഡ്മാസ്റ്ററായി 25 വർഷം പൂർത്തിയാക്കി തുടരുന്ന ബിജു കണിപ്പള്ളിൽ, ദീർഘകാലം സേവനമനുഷ്ഠിച്ച മുൻ ഹെഡ്മാസ്റ്റർമാരായ തോമസ് മുളവേലിക്കുന്നേൽ, ജോസഫ് പിള്ളച്ചിറ, വിവാഹജീവിതത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന ദന്പതിമാരായ മാത്യു പനച്ചാൽ- എൽസി പച്ചനാൽ, ജോസ് കരോട്ട്- ആൻസി കരോട്ട്, ബിജു ഓരിക്കൽ- സുനിത ഓരിക്കൽ, ബെന്നി നരിവേലിൽ- ജാൻസി നരിവേലിൽ, ജോർജ് കുടിയിരിക്കൽ -ലിസമ്മ കുടിയിരിക്കൽ, കല്ലുവേലിൽ ചാക്കോ- അന്നക്കുട്ടി ചാക്കോ എന്നിവരെ ആദരിച്ചു. പാരിഷ് കൗണ്‍സിൽ സെക്രട്ടറി ജോണ്‍ കുന്നത്തേട്ട്, ജോണ്സണ് കരോട്ട് എന്നിവർ പ്രസംഗിച്ചു.