തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ കാന്പസിൽ നാടക സന്ധ്യകൾക്ക് വീണ്ടും അരങ്ങു ണർന്നു. കേരള സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ കാലിക്കട്ട് സർവകലാശാലാ പബ്ലിക് റിലേഷൻസ് വിഭാഗമാണ് നാടകങ്ങൾ സംഘടിപ്പിക്കുന്നത്. ഉദ്ഘാടനം വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ നിർവഹിച്ചു.
രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൾ മജീദ് സന്നിഹിതനായിരുന്നു. ഒ.എൻ.വി കുറുപ്പിന്റെ പ്രശസ്തമായ അമ്മ എന്ന കവിതയെ ആധാരമാക്കി തൃശൂർ ഇതിഹാസയുടെ കരകൗശലം എന്ന നാടകമാണ് ആദ്യമായി അരങ്ങേറിയത്.
സർവകലാശാലാ ഓഡിറ്റോറിയത്തിൽ എല്ലാ മാസവും ആദ്യ വ്യാഴാഴ്ചയാണ് നാടകങ്ങൾ അവതരിപ്പിക്കുക. പ്രദർശനം സൗജന്യമാണ്.