+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​പ്പാ​ട് ബീ​ച്ചി​ൽ ക​ടു​ക്ക പ​റി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി സം​ഘ​ർ​ഷം

കൊ​യി​ലാ​ണ്ടി: കാ​പ്പാ​ട് ബീ​ച്ചി​ൽ ക​ടു​ക്ക പ​റി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി സം​ഘ​ർ​ഷം. എ​ല​ത്തൂ​രി​ൽ നി​ന്നു​ള്ള​വ​ർ ക​ടു​ക്ക പ​റി​ക്കു​ന്ന​ത് കാ​പ്പാ​ട് പ്ര​ദേ​ശ​വാ​സി​ക​ൾ ത​ട​ഞ്ഞ​താ​ണ് പ്ര​ശ്ന​ത്തി
കാ​പ്പാ​ട് ബീ​ച്ചി​ൽ ക​ടു​ക്ക പ​റി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി സം​ഘ​ർ​ഷം
കൊ​യി​ലാ​ണ്ടി: കാ​പ്പാ​ട് ബീ​ച്ചി​ൽ ക​ടു​ക്ക പ​റി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി സം​ഘ​ർ​ഷം. എ​ല​ത്തൂ​രി​ൽ നി​ന്നു​ള്ള​വ​ർ ക​ടു​ക്ക പ​റി​ക്കു​ന്ന​ത് കാ​പ്പാ​ട് പ്ര​ദേ​ശ​വാ​സി​ക​ൾ ത​ട​ഞ്ഞ​താ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണം. ഇ​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സും ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ ച​ർ​ച്ച ന​ട​ത്തി​യി​രി​ന്നു.
സാ​ധാ​ര​ണ​യാ​യി എ​ല​ത്തൂ​ർ ഭാ​ഗ​ത്തു​ള്ള​വ​ർ കാ​പ്പാ​ട് ഭാ​ഗ​ത്തും കാ​പ്പാ​ടു​ള്ള​വ​ർ എ​ല​ത്തൂ​ർ ഭാ​ഗ​ത്തും ക​ടു​ക്ക പ​റി​ക്കാ​റു​ണ്ട്.
എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ക​പ്പാ​ട് ഭാ​ഗ​ത്തു​ള്ള​വ​ർ എ​ല​ത്തൂ​രി​ൽ ക​ടു​ക്ക പ​റി​ക്കാ​ൻ പോ​യ​പ്പോ​ൾ അ​വി​ടെ നി​ന്നും ത​ങ്ങ​ളെ ഓ​ടി​ച്ചു വി​ട്ട​താ​യി കാ​പ്പാ​ട് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.
സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് കൊ​യി​ലാ​ണ്ടി എ​സ്ഐ, അ​ത്തോ​ളി എ​സ്ഐ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു വി​ഭാ​ഗ​ത്തെ​യും ഉ​ൾ​പ്പെ​ടു​ത്തി ക​ട​ലി​ൽ വ​ച്ചാ​ണ് ച​ർ​ച്ച ന​ട​ന്ന​ത്.