+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാർത്തകൾ വന്നു; ഒടുവിൽ വാട്ടർ അഥോറിറ്റിക്ക് മനംമാറ്റം

കടുത്തുരുത്തി: മാസങ്ങളായി പൊട്ടിയൊഴുകുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഒടുവിൽ നന്നാക്കി. ഇതുസംബന്ധിച്ചു വാർത്ത ദീപിക കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോൾ വാ
വാർത്തകൾ വന്നു; ഒടുവിൽ വാട്ടർ അഥോറിറ്റിക്ക് മനംമാറ്റം
കടുത്തുരുത്തി: മാസങ്ങളായി പൊട്ടിയൊഴുകുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഒടുവിൽ നന്നാക്കി. ഇതുസംബന്ധിച്ചു വാർത്ത ദീപിക കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോൾ വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് ഏറേ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കടുത്തുരുത്തി–പാലകര റോഡിൽ പോലീസ് സ്റ്റേഷന് സമീപമാണ് റോഡിൽ പൈപ്പ് പൊട്ടി വെള്ളമൊഴുകിയിരുന്നത്. ഇന്നലെ രാവിലെ തൊഴിലാളികളെത്തി പൈപ്പ് നന്നാക്കി. മാസങ്ങളായി ഇവിടെ വെള്ളം ഒഴുകി നശിക്കുകയായിരുന്നെങ്കിലും അധികൃതർ ഇതു കണ്ടില്ലെന്നു നടിക്കുകയായിരുന്നു.

കടുത്തുരുത്തി വലിയപാലത്തിനു സമീപം കല്ലറ ഭാഗത്തേക്കു വെള്ളം തിരിച്ചു വിടുന്ന വാൽവിലൂടെയും ലിറ്റർ കണക്കിന് വെള്ളമാണ് ദിവസവും ഒഴുകി നശിക്കുന്നത്. വേനൽ കടുക്കുംന്തോറും കുടിവെള്ള പ്രതിസന്ധി രൂക്ഷമാകുമെന്നതിനാൽ വാട്ടർ അഥോറിറ്റിയുടെ വെള്ളം വിതരണം ചെയ്യുന്ന പൈപ്പുകളുടെ തകരാർ പരിഹരിച്ചു കുടിവെള്ളം പാഴാകുന്നത് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.