+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സഹകാരി സംരക്ഷണ സംഗമം നടത്തി

കാഞ്ഞിരപ്പള്ളി: കേന്ദ്രസർക്കാരിന്റെ പുതിയ സാമ്പത്തിക നയങ്ങൾ സാധാരണ ജനങ്ങളുടെ ഇടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും എന്നാൽ, സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾ സുരക്ഷിതമാണെന്ന് കേരള സർക്കാർ ജനങ്ങൾക്ക് ഉറപ്പ്
സഹകാരി സംരക്ഷണ സംഗമം നടത്തി
കാഞ്ഞിരപ്പള്ളി: കേന്ദ്രസർക്കാരിന്റെ പുതിയ സാമ്പത്തിക നയങ്ങൾ സാധാരണ ജനങ്ങളുടെ ഇടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും എന്നാൽ, സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾ സുരക്ഷിതമാണെന്ന് കേരള സർക്കാർ ജനങ്ങൾക്ക് ഉറപ്പ് നല്കിയിട്ടുണ്ടെന്നും കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ. കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ നടന്ന സഹകാരി സംരക്ഷണ സംഗമം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് കെ. ജോർജ് വർഗീസ് പൊട്ടംകുളം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ബാങ്ക് വൈസ് പ്രസിഡന്റ് ബേബി വട്ടയ്ക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് സഹകാരി സംരക്ഷണസമിതി രൂപീകരിച്ചു. സമിതിയുടെ ഉപദേശകയായി കാഞ്ഞിരപ്പള്ളി താലൂക്ക് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഏലിയാമ്മ എ.വി.യെയും അംഗങ്ങളായി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ, പഞ്ചായത്ത് മെംബർമാരായ മാത്യു ജേക്കബ്, ജേക്കബ് ജോസ്, മണി രാജു, വിദ്യാ രാജേഷ്, ഷീലാ തോമസ്, ബീനാ ജോബി, മുബീനാ നുർ മുഹമ്മദ്, കെ.എസ്. സുരേന്ദ്രൻ, കെ.ആർ തങ്കപ്പൻ, ബി. സജിൻ, റ്റോംസ് ആന്റണി, ഒ. വി. റെജി, റിജോ വാളാന്തറ, റോസമ്മ വെട്ടിത്താനം, മേഴ്സി, ജോഷി തോമസ്, കൃഷ്ണകുമാരി ശശികുമാർ, ജാൻസി ജോർജ് എന്നിവരെയും തെരഞ്ഞെടുത്തു. ബാങ്ക് ഭരണസമിതി അംഗങ്ങളെയും ജില്ലാ പഞ്ചായത്ത് അംഗം സെബാസ്റ്റ്യൻ കുളത്തുങ്കലിനെയും മുഖ്യ ഉപദേശകരായി സമിതി രൂപീകരിച്ചു.