+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിസിഎൽ പ്രവിശ്യ ടാലന്റ് ഫെസ്റ്റ്

കാഞ്ഞിരപ്പള്ളി: ഡിസിഎൽ പ്രവിശ്യ ടാലന്റ് ഫെസ്റ്റും ചോക്ലേറ്റ് ക്വിസും ഇന്ന് രാവിലെ 9.30ന് കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ നടക്കും. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ചെറുകഥ, കവി
ഡിസിഎൽ പ്രവിശ്യ ടാലന്റ് ഫെസ്റ്റ്
കാഞ്ഞിരപ്പള്ളി: ഡിസിഎൽ പ്രവിശ്യ ടാലന്റ് ഫെസ്റ്റും ചോക്ലേറ്റ് ക്വിസും ഇന്ന് രാവിലെ 9.30ന് കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ നടക്കും. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ചെറുകഥ, കവിത, ഉപന്യാസം, ക്വിസ് എന്നീ മത്സരങ്ങളാണ് ആറു വേദികളിലായി നടക്കുന്നത്. ചങ്ങനാശേരി, മണിമല, റാന്നി, പത്തനംതിട്ട, കാഞ്ഞിരപ്പള്ളി, എരുമേലി മേഖലകളിൽ നിന്ന് ഒന്നും രണ്ടും സ്‌ഥാനങ്ങൾ കരസ്‌ഥമാക്കിയ കുട്ടികളാണ് പ്രവിശ്യ മത്സരത്തിൽ പങ്കെടുക്കുന്നത്.മേഖലാതല ക്വിസ് മത്സരം രാവിലെ 10നും പ്രവിശ്യാതല ക്വിസ് മത്സരം 11.30നും നടക്കും.

രാവിലെ ദേശീയ കോഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേലിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റോസ്മിൻ എസ്എബിഎസ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി സിഐ ഷാജു ജോസ് കുട്ടികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്യും. ആൻസി മേരി ജോൺ, ജോസ് മണിമല, മാത്യുസൺ സി. തോമസ്, സിസ്റ്റർ ദീപ്തി മരിയ, ബാബു ടി. ജോൺ, സിജി സി. എലിസബത്ത് തുടങ്ങിയവർ നേതൃത്വം നൽകും.