+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സഹോദരങ്ങൾ തമ്മിലെ സ്വത്തുതർക്കംപരിഹാരം തേടി വനിതാ കമ്മീഷനിൽ

പാലക്കാട്: കുടുംബ സ്വത്ത് ഭാഗം ചെയ്യുന്നത് സംബന്ധിച്ച് സഹോദരങ്ങൾ തമ്മിലുണ്ടാവുന്ന പ്രശ്നങ്ങൾ വനിതാ കമ്മീഷനിലെത്തുന്നു. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ള കേസുകൾ കമ്മീഷനുകൾ പരിഗണി
സഹോദരങ്ങൾ തമ്മിലെ സ്വത്തുതർക്കംപരിഹാരം തേടി വനിതാ കമ്മീഷനിൽ
പാലക്കാട്: കുടുംബ സ്വത്ത് ഭാഗം ചെയ്യുന്നത് സംബന്ധിച്ച് സഹോദരങ്ങൾ തമ്മിലുണ്ടാവുന്ന പ്രശ്നങ്ങൾ വനിതാ കമ്മീഷനിലെത്തുന്നു. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ള കേസുകൾ കമ്മീഷനുകൾ പരിഗണിക്കാറില്ല. എന്നാൽ സ്ത്രീകൾക്ക് അർഹമായ സ്വത്ത് നിഷേധിക്കുന്നതും ഇത് ചോദ്യം ചെയ്താൽ തുടർന്നുണ്ടാവുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലും കമ്മീഷനു മുന്നിലെത്തിയത്. സംസ്‌ഥാന വനിതാ കമ്മീഷനംഗം അഡ്വ.ഷിജി ശിവജിയുടെ നേതൃത്തത്തിൽ ജില്ലാ പഞ്ചായത്ത് സഹാളിൽ നടത്തിയ അദാലത്തിൽ ഇത്തരം ധാരാളം കേസുകൾ പരിഗണനക്കെത്തി. ഗാർഹിക പീഡനവുമായി ബന്ധപ്പട്ട കേസുകളും അദാലത്തിൽ കൂടുതലായി പരിഗണനക്കെത്തി. സ്ത്രീകൾക്കെതിരെയുള്ള അധിക്രമങ്ങളുമായി ബന്ധപ്പെട്ട് 80 കേസുകളിലാണ് കമ്മീഷൻ തെളിവെടുത്തത്. ഇതിൽ 24 എണ്ണത്തിന് പരിഹാരമായി. ബന്ധപ്പെട്ട കക്ഷികൾ ഹാജാരാവാതിരുന്നതിനാലും കൂടുതൽ അന്വേഷണത്തിനായും 21 കേസുകൾ മാറ്റിവെച്ചു. അഞ്ച് കേസുകൾ പൊലീസിന് കൈമാറി. രണ്ട് കേസുകൾ കൗൺസലിങിന് ശുപാർശ ചെയ്തു. ഒരു കേസ് കമ്മീഷൻ ഫുൾ ബെഞ്ചിന്റെ അന്തിമ തീരുമാനത്തിന് മാറ്റിവെച്ചു.