+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടെമ്പോയിൽ കടത്തിയ 1500 കിലോഗോതമ്പും റേഷനരിയും പിടികൂടി

ചിറ്റൂർ: രേഖകളില്ലാതെ ടെമ്പോയിൽ കടത്തിയ 1500 കിലോ ഗോതമ്പും 3500 കിലോ റേഷനരിയും സിപിഎം പ്രവർത്തകർ പിടികൂടി സിവിൽ സപ്ലൈസ് അധികൃതർക്ക് കൈമാറി. ഇന്നലെ രാവിലെ ഒമ്പതരയ്ക്ക് ചിറ്റൂർ ആശുപത്രി ജംഗ്ഷനിൽ വെച്ചാണ
ടെമ്പോയിൽ കടത്തിയ 1500 കിലോഗോതമ്പും റേഷനരിയും പിടികൂടി
ചിറ്റൂർ: രേഖകളില്ലാതെ ടെമ്പോയിൽ കടത്തിയ 1500 കിലോ ഗോതമ്പും 3500 കിലോ റേഷനരിയും സിപിഎം പ്രവർത്തകർ പിടികൂടി സിവിൽ സപ്ലൈസ് അധികൃതർക്ക് കൈമാറി. ഇന്നലെ രാവിലെ ഒമ്പതരയ്ക്ക് ചിറ്റൂർ ആശുപത്രി ജംഗ്ഷനിൽ വെച്ചാണ് സംഭവം. ടെമ്പോയിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. ആലത്തൂർ എസ്പിഎ ട്രേഡേഴ്സ് എന്ന പേരിലായിരുന്നു ബിൽ. എന്നാൽ ഇത് വ്യാജമാണെന്ന് കണ്ടെത്തി. നല്ലേപ്പിള്ളിയിൽ നിന്നും മറ്റൊരു വാഹനത്തിൽ നിന്ന് കയറ്റിയതാണ് ഇവയെന്ന് ഡ്രൈവർ പറഞ്ഞു. റേഷനിംഗ് ഇൻസ്പെക്ടർമാരായ ബീനമോൾ, എം. കൃഷ്ണദാസ്, പി. വിജയൻ എന്നിവർ സംഭവത്തെക്കുറിച്ച് കളക്ടർക്ക് റിപ്പോർട്ട് നല്കി.