+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീട്ടുവളപ്പിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തിച്ച കേസ്: മൂന്നുപേർ പിടിയിലായി

വണ്ടിത്താവളം: കഴിഞ്ഞയാഴ്ച്ച പെരുമാട്ടി കോരിയാർചള്ളയിൽ വീട്ടിനുള്ളിൽ നിർത്തിയിട്ട കാറും ബൈക്കും സൈക്കിളും കത്തിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ജനതാദൾ(എസ്) പ്രവർത്തകരായ കോരിയാർചള്ളയിലെ കെ
വീട്ടുവളപ്പിൽ നിർത്തിയിട്ട വാഹനങ്ങൾ  കത്തിച്ച കേസ്: മൂന്നുപേർ പിടിയിലായി
വണ്ടിത്താവളം: കഴിഞ്ഞയാഴ്ച്ച പെരുമാട്ടി കോരിയാർചള്ളയിൽ വീട്ടിനുള്ളിൽ നിർത്തിയിട്ട കാറും ബൈക്കും സൈക്കിളും കത്തിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ജനതാദൾ(എസ്) പ്രവർത്തകരായ കോരിയാർചള്ളയിലെ കെ.സതീഷ്(26), എസ്.സിജോഷ്(29) , അനുക്കുട്ടൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ചിറ്റൂർ സിപിഎം ഏരിയ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിന്റെ സഹോദരനും ഏരിയ കമ്മിറ്റിയംഗവും കേരള കർഷകസംഘം ഏരിയാസെക്രട്ടറിയുമായ ഇ.എൻ.രവീന്ദ്രന്റെ വീട്ടുവളപ്പിൽ നിർത്തിയിട്ട വാഹനങ്ങളാണ് കത്തിച്ചത്.ദിവസങ്ങൾക്ക് മുൻപ് പെരുമാട്ടി പഞ്ചായത്തിലെ കരടികുന്ന് ഗ്രാമത്തിലെ 28 ജനതാദൾ (എസ്) കുടുംബങ്ങൾ സിപിഎമ്മിലേക്ക് മാറുകയും അടുത്തദിവസംതന്നെ തിരിച്ച് ജനതാദൾ(എസ്)ലേക്ക് മടങ്ങുകയും ചെയ്തു. ഇതിലെ വിരോധമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പോലീസ്് പറയുന്നത്.

രണ്ടുമാസംമുമ്പ് കല്ലൻതോട് കള്ളുഷാപ്പിലെ ചെത്തുതൊഴിലാളിയെ വെട്ടിയ കേസിൽ റിമാൻഡിലുള്ള വിനേഷിെൻറ സഹോദരനാണ് അറസ്റ്റിലായ കെ.സതീഷ്. ചിറ്റൂർ സി.ഐ.ഹംസയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.