+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജീവകാരുണ്യ ഭവനങ്ങളുടെ തറക്കല്ലിടീൽ നടന്നു

റാന്നി: ഇൻഫന്റ് ജീസസ് ഫൊറോന ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തിക വെല്ലുവിളി അനുഭവിക്കുന്നവർക്കായി പുതുതായി പണിയുന്ന ജീവകാരുണ്യ ഭവനങ്ങളുടെ തറക്കല്ലിടീൽ കർമം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ.ജോർജ്
ജീവകാരുണ്യ ഭവനങ്ങളുടെ തറക്കല്ലിടീൽ നടന്നു
റാന്നി: ഇൻഫന്റ് ജീസസ് ഫൊറോന ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തിക വെല്ലുവിളി അനുഭവിക്കുന്നവർക്കായി പുതുതായി പണിയുന്ന ജീവകാരുണ്യ ഭവനങ്ങളുടെ തറക്കല്ലിടീൽ കർമം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ.ജോർജ് ആലുങ്കൽ നിർവഹിച്ചു.

വികാരി ഫാ.ജേക്കബ് കൊടിമരത്തുംമൂട്ടിൽ, പൊടിമറ്റം സെന്റ് മേരീസ് പള്ളി വികാരി ഫാ.ഡാർവിൻ വാലുമണ്ണിൽ, ഡീക്കൺ എബി ജോസ് എന്നിവർ പങ്കെടുത്തു. കൺവീനർ ടോമിച്ചൻ പാറപ്പുറം, കൈക്കാരൻമാരായ ജിൻസ് പള്ളിക്കമ്യാലിൽ, ജോസഫ് ഈരൂരിക്കൽ, പിആർഒ രാജു കൂവനാൽ, സെക്രട്ടറി ബാബു പുത്തൻതറയിൽ തുടങ്ങിയവർ നേതൃത്വം നൽകി.