+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൺവൻഷൻ സെന്ററിനു തറക്കല്ലിട്ടു

പത്തനംതിട്ട: എല്ലാ മേഖലകളിലും സമുദായ അംഗങ്ങൾ ഉന്നതി പ്രാപിക്കണമെന്നായിരുന്നു ശീനാരായണ ഗുരുവിന്റെ ആഗ്രഹവും ദർശനങ്ങളുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശ്രീനാരായണ ഗുരു ട്രസ്റ്റ്
കൺവൻഷൻ സെന്ററിനു തറക്കല്ലിട്ടു
പത്തനംതിട്ട: എല്ലാ മേഖലകളിലും സമുദായ അംഗങ്ങൾ ഉന്നതി പ്രാപിക്കണമെന്നായിരുന്നു ശീനാരായണ ഗുരുവിന്റെ ആഗ്രഹവും ദർശനങ്ങളുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശ്രീനാരായണ ഗുരു ട്രസ്റ്റ് പത്തനംതിട്ടയിൽ നിർമിക്കുന്ന കൾച്ചറൽ ആൻഡ്് കൺവെൻഷൻ സെന്ററിന്റെ ശിലാസ്‌ഥാപനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. എസ്എൻ. ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിയിച്ചു.എസ്എൻജി ട്രസ്റ്റ് സെക്രട്ടറി സി. എൻ. വിക്രമൻ, ട്രഷറർ ടി.പി. സുന്ദരേശൻ, എസ്എൻഡിപി യോഗം പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, വൈസ് ചെയർമാൻ സുനിൽ മംഗലത്ത്, യോഗം കൗൺസിലർ എബിൻ ആമ്പാടിയിൽ, വിവിധ യൂണിയൻ ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.