+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തടാകതീരത്ത് വൻതീപിടുത്തം: നൂറോളം വാഹനങ്ങൾ കത്തിനശിച്ചു

ശാസ്താംകോട്ട: ശാസ്താംകോട്ട തടാകതീരത്ത് വൻതോതിൽ ഉണ്ടായ തീപിടുത്തത്തിൽ നൂറോളംവാഹനങ്ങൾ കത്തിനശിച്ചു. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. തടാകതീരത്ത് ചെറിയതോതിലുണ്ടായ തീപിടുത്തമാണ് അരമണിക്കൂറിന് ശേഷ
തടാകതീരത്ത് വൻതീപിടുത്തം: നൂറോളം വാഹനങ്ങൾ കത്തിനശിച്ചു
ശാസ്താംകോട്ട: ശാസ്താംകോട്ട തടാകതീരത്ത് വൻതോതിൽ ഉണ്ടായ തീപിടുത്തത്തിൽ നൂറോളംവാഹനങ്ങൾ കത്തിനശിച്ചു. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. തടാകതീരത്ത് ചെറിയതോതിലുണ്ടായ തീപിടുത്തമാണ് അരമണിക്കൂറിന് ശേഷം വൻതോതിൽ ഉണ്ടാകുകയും കോടതിയുടേയും പോലീസ് സ്റ്റേഷന്റേയും, സിവിൽസ്റ്റേഷന്റേയും ഭാഗത്തേക്ക് പടർന്ന്് പിടിക്കുകയും ചെയ്തത്.

പോലീസ് സ്റ്റേഷൻ പരിസരത്ത് തൊണ്ടിമുതലായി പിടിച്ചിട്ടിരിക്കുകയായിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. രണ്ട് ടിപ്പർലോറി, 30 ഓളം ഓട്ടോറിക്ഷകൾ, 12 മിനിലോറികൾ, 60 ഓളം ബൈക്കുകൾ എന്നിവയാണ് കത്തിനശിച്ചതിൽപെടുന്നത്.

ശാസ്താംകോട്ടയിലെ ഫയർഫോഴ്സിന്റെ രണ്ട് എൻജിനുകൾ കൂടാതെ കുണ്ടറ, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ നിന്നും കൂടുതൽ ഫയർ എൻജിനുകൾ എത്തി മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീപിടുത്തും നിയന്ത്രിക്കാനായത്.

ശാസ്താംകോട്ടയിൽനിന്നും ഫയർഫോഴ്സ് എത്താൻ നിമിഷങ്ങൾ താമസിച്ചിരുന്നെങ്കിൽ ശാസ്താംകോട്ട പോലീസ് സ്റ്റേഷൻ ഉൾപ്പെടെ അഗ്നിക്കിരയായേനെ. വാഹനങ്ങളിൽ പൊട്ടിത്തെറിക്കാതെ കത്തിയമർന്നതും വൻദുരന്തം ഒഴിവാകാൻ കാരണമായി.

കഴിഞ്ഞ രണ്ടുദിവസമായി തടാകതീരത്ത് അഗ്നിബാധയുണ്ടെങ്കിലും വേണ്ടരീതിയിൽ സുരക്ഷയൊരുക്കുന്നതിന് അധികൃതർ തയാറായിട്ടില്ലെന്നാണ് ആക്ഷേപം, ശാസ്താംകോട്ട കോടതി, മിനിസിവിൽസ്റ്റേഷൻ പോലീസ് സ്റ്റേഷൻ, പിഡബ്ല്യൂഡി റസ്റ്റ്ഹൗസ്, ദേവസ്വംബോർഡ് കോളേജ്, സ്കൂൾ എന്നിവ തടാകതീരത്തോടുചേർന്ന് സ്‌ഥിതിചെയ്യുന്നുണ്ടെന്നിരിക്കെ രണ്ടുദിവസമായി തുടരുന്ന അഗ്നിബാധയ്ക്ക് വേണ്ട പരിഗണന നൽകുന്നതിൽ അധികൃതരുടെ ഭാഗത്ത് വൻവീഴ്ചസംഭവിച്ചതായി ആരോപണമുണ്ട്.

പോലീസ് സ്റ്റേഷനോടുചേർന്നും, കോളേജ് റോഡിന്റെ വശങ്ങളിലുമായി വിവിധ വകുപ്പുകൾപ്രകാരം കേസെടുത്ത് വർഷങ്ങളായി തൊണ്ടിമുതലായി സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ നീക്കംചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഇനിയും അധികൃതർ ചെവികൊടുത്തിട്ടില്ല.

തടാകതീരത്തെത്തുന്ന സാമൂഹ്യവിരുദ്ധരും, മറ്റും അലക്ഷ്യമായി വലിച്ചെറിയുന്ന സിഗററ്റ് കുറ്റികളിൽ നിന്നും മറ്റും പടർന്ന്പിടിക്കുന്ന തീയാണ് കഴിഞ്ഞദിവസം അഗ്നിബാധയ്ക്ക്കാരണമായി കരുതുന്നത്.