+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജനപങ്കാളിത്ത കുറവിലും കുട്ടികാഥികർ അരങ്ങുതകർത്തു

അഞ്ചൽ: സാമൂഹിക തിന്മകൾക്കെതിരെ ശക്‌തമായ പ്രമേയവുമായി കുട്ടികാഥികർ അരങ്ങുതകർത്തെങ്കിലും കലാസ്വാദകരുടെ പങ്കാളിത്തം കഥാപ്രസംഗത്തിന്റെ മാറ്റ് കുറച്ചു. അഞ്ചൽ സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാം നമ
ജനപങ്കാളിത്ത കുറവിലും കുട്ടികാഥികർ അരങ്ങുതകർത്തു
അഞ്ചൽ: സാമൂഹിക തിന്മകൾക്കെതിരെ ശക്‌തമായ പ്രമേയവുമായി കുട്ടികാഥികർ അരങ്ങുതകർത്തെങ്കിലും കലാസ്വാദകരുടെ പങ്കാളിത്തം കഥാപ്രസംഗത്തിന്റെ മാറ്റ് കുറച്ചു. അഞ്ചൽ സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാം നമ്പർ വേദിയിലാണ് വിദ്യാർഥികാഥികരുടെ തകർപ്പൻ പ്രകടനത്തിനിടെയിലും കാഴ്ചക്കാരുടെ കുറവുണ്ടായത്.

സാമൂഹിക തിന്മകൾക്കെതിരേയും മാഫിയകൾക്കെതിരേയും പ്രതികരിക്കണമെന്ന ആഹ്വാനത്തോടെയുള്ള കഥകളാണ് മത്സരത്തിലുടനീളമുണ്ടായത്. മത്സരാർഥികളിൽ ഭൂരിഭാഗവും പെൺകുട്ടികളായിരുന്നു. ഒന്നര പതിറ്റാണ്ടുമുമ്പുവരെ ജനപ്രിയമായിരുന്ന കഥാപ്രസംഗ കല യുവജനോത്സവ വേദികളിൽ മാത്രമായി ഒതുങ്ങുന്നതിന്റെ നേർക്കാഴ്ചയാണ് ഇന്നലെ കാണാനായത്.