+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാലാംദിനവും ചാത്തന്നൂർ കുതിപ്പ് തുടരുന്നു

അഞ്ചൽ: കലോത്സവത്തിന്റെ നാലാം ദിവസം ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം എച്ച്എസ്എസ് ജനറൽ വിഭാഗത്തിൽ 247 പോയിന്റുമായി ചാത്തന്നൂർ തന്നെയാണ് മുന്നിൽ. 220പോയിന്റുമായി കൊല്ലവും 216 പോയിന്റുമായി കരുനാഗപ്പള്ളിയും
നാലാംദിനവും ചാത്തന്നൂർ കുതിപ്പ് തുടരുന്നു
അഞ്ചൽ: കലോത്സവത്തിന്റെ നാലാം ദിവസം ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം എച്ച്എസ്എസ് ജനറൽ വിഭാഗത്തിൽ 247 പോയിന്റുമായി ചാത്തന്നൂർ തന്നെയാണ് മുന്നിൽ. 220പോയിന്റുമായി കൊല്ലവും 216 പോയിന്റുമായി കരുനാഗപ്പള്ളിയും 211 പോയിന്റുമായി കൊട്ടാരക്കരയുമാണ് തൊട്ടുപിന്നിലുള്ളത്.

ജനറൽ എച്ച്എസ് വിഭാഗത്തിൽ 241 പോയിന്റുമായി വെളിയവും 224 പോയിന്റുമായി കരുനാഗപ്പള്ളിയും 207 പോയിന്റുമായി ചാത്തന്നൂരും മുന്നേറ്റം തുടരുന്നു.

യുപി ജനറൽ വിഭാഗത്തിൽ വെളിയം സബ്ജില്ല 99 പോയിന്റുമായി മുന്നേറുമ്പോൾ 91 പോയിന്റുമായി കരുനാഗപ്പള്ളിയും ചാത്തന്നൂരും 90 പോയിന്റുമായി ചടയമംഗലവും തൊട്ടുപിന്നിലുണ്ട്. യുപി അറബിക് വിഭാഗത്തിൽ 59 പോയിന്റുമായി കുണ്ടറ ഒന്നാം സ്‌ഥാനത്ത് തുടരുമ്പോൾ 57 പോയിന്റുമായി ശാസ്താംകോട്ടയും 56, 54 പോയിന്റുകളുമായി യഥാക്രമം പുനലൂരും ചടയമംഗലവുമാണ് മൂന്നും നാലും സ്‌ഥാനങ്ങളിൽ മുന്നേറുന്നത്.

അറബിക് എച്ച്എസ് വിഭാഗത്തിൽ കരുനാഗപ്പള്ളി 88ഉം ശാസ്താംകോട്ട 79ഉും ചടയമംഗലം 78ഉും ചവറ 74ഉം പോയിന്റുമായി മുന്നേറ്റം തുടരുന്നു. സംസ്കൃതോത്സവം യുപി വിഭാഗത്തിൽ ചാത്തന്നൂരും കരുനാഗപ്പള്ളിയും യഥാക്രമം 75ഉം 70 പോയിന്റുകളുമായി ആദ്യ രണ്ടുസ്‌ഥാനങ്ങളിൽ മുന്നേറുന്നു. 68 പോയിന്റുമായി ചടയമംഗലവും ശാസ്താംകോട്ടയുമാണ് തൊട്ടുപിന്നിലുള്ളത്.

സംസ്കൃതോത്സവം എച്ച്എസ് വിഭാഗത്തിൽ 61 പോയിന്റുമായി ചാത്തന്നൂർ സബ്ജില്ലയാണ് ഒന്നാം സ്‌ഥാനത്തുള്ളത്. 58 പോയിന്റുമായി വെളിയവും 53 പോയിന്റുമായി കുളക്കടയും കരുനാഗപ്പള്ളിയും തൊട്ടുപിന്നിലുണ്ട്.