+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐആർഇ ജീവനക്കാരനെകരാറുകാരൻ മർദിച്ചതായി പരാതി

ചവറ: ചവറ ഐആർഇ ജീവനക്കാരനെ കരാറുകാരൻ മർദിച്ചതായി പരാതി. ഐആർഇ എംപ്ലോയീസ് ഫെഡറേഷൻ സിഐടിയു വൈസ് പ്രസിഡന്റ് എൽ. തുളസീധരനാണ് പരാതിക്കാരൻ.കമ്പനിയിലെ മെഷിനറീസ് മെയിന്റനൻസ് കരാർ എടുത്തിരിക്കുന്നത് കൊല്ലത്
ഐആർഇ ജീവനക്കാരനെകരാറുകാരൻ മർദിച്ചതായി പരാതി
ചവറ: ചവറ ഐആർഇ ജീവനക്കാരനെ കരാറുകാരൻ മർദിച്ചതായി പരാതി. ഐആർഇ എംപ്ലോയീസ് ഫെഡറേഷൻ സിഐടിയു വൈസ് പ്രസിഡന്റ് എൽ. തുളസീധരനാണ് പരാതിക്കാരൻ.

കമ്പനിയിലെ മെഷിനറീസ് മെയിന്റനൻസ് കരാർ എടുത്തിരിക്കുന്നത് കൊല്ലത്തുള്ള ഒരു കമ്പനിയാണ്. ഇവർക്ക് കരാർ നൽകിയതിനെതിരെ സിഐടിയു എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനിടയിൽ വെള്ളിയാഴ്ച ജോലിക്കായി കമ്പനിയുടെ വെൽഡിംഗ് സെറ്റ് എടുക്കാൻ കരാറുകാരനും തൊഴിലാളികളും ശ്രമിച്ചതിനെ ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണമെന്ന് പരാതിയിൽ പറയപ്പെടുന്നു.

തടിക്കഷണം കൊണ്ടുള്ള അക്രമത്തിൽ പരിക്കേറ്റ തുളസീധരൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കരാറുകാരനെതിരെ ചവറ പോലീസിൽ പരാതി നൽകി. കരാറുകാരന്റെ കരാർ റദ് ചെയ്യണമെന്ന് സിഐടിയു ആവശ്യപ്പെട്ടു.