+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഖിലകേരള ചിത്രരചനാ മത്സരവുംവ്യക്‌തിത്വ വികസന സെമിനാറും

കൊല്ലം: ഓയൂർ എസ്എം കളർ ഹൗസിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 28,29 തീയതികളിൽ എസ്എം കളർഫെസ്റ്റ് എന്ന പേരിൽ അഖില കേരള ചിത്രരചനാ മത്സരവും വ്യക്‌തിത്വ വികസന സെമിനാറും നടത്തുമെന്ന് മാനേജിംഗ് ഡയറക്ടർ സ
അഖിലകേരള ചിത്രരചനാ മത്സരവുംവ്യക്‌തിത്വ വികസന സെമിനാറും
കൊല്ലം: ഓയൂർ എസ്എം കളർ ഹൗസിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 28,29 തീയതികളിൽ എസ്എം കളർഫെസ്റ്റ് എന്ന പേരിൽ അഖില കേരള ചിത്രരചനാ മത്സരവും വ്യക്‌തിത്വ വികസന സെമിനാറും നടത്തുമെന്ന് മാനേജിംഗ് ഡയറക്ടർ സോണി മാത്യു അറിയിച്ചു.

ആയൂർ സെന്റ് ആൻസ് സ്കൂളിൽ 28ന് രാവിലെ പത്തിന് നടക്കുന്ന ചിത്രരചനാ മത്സരത്തിന്റെ ഉദ്ഘാടനം ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജോസഫ് നിർവഹിക്കും. 300 വിദ്യാർഥികൾ പങ്കെടുക്കും. അഞ്ച് വിഭാഗങ്ങളിലായി നടത്തുന്ന മത്സരത്തിൽ 15 പേർക്ക് സമ്മാനങ്ങൾ നൽകും.

29ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആയൂർ ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കുന്ന വ്യക്‌തിത്വ വികസന സെമിനാറിന്റെ ഉദ്ഘാടനവും സമ്മാനദാനവും രാജീവ് അഞ്ചൽ നിർവഹിക്കും. മാറുന്ന സമൂഹം, കുട്ടികളും കുടുംബവും എന്ന വിഷയത്തിൽ മനശാസ്ത്രജ്‌ഞൻ ജെസ്റ്റിൻ പടമാടൻ ക്ലാസെടുക്കും.