+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീട്ടുമുറ്റത്ത് കളിക്കാനിറങ്ങിയ രണ്ട് വയസുകാരി പുഴയിൽ വീണു മരിച്ചു

ഫറോക്ക്: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന രണ്ടു വയസുകാരി വീടിനു മുന്നിലെ പുഴയിൽ വീണു മരിച്ചു. കരുവൻതിരുത്തി തെക്കേതല കുണ്ടിൽ ഓലശേരി നൗഫലിൻറെയും ജസീലയുടെയും ഏകമകൾ ആയിശലിൽവയാണ് പുഴയിൽ വീണു മരിച്ചത്.

ഇന്നലെ രാവിലെ എട്ടോടെ ചാലിയാർ പുഴയുടെ കൈവഴിയായ മുരുകല്ലിങ്ങൽ പുഴയിലാണ് അപകടം നടന്നത്. വെള്ളത്തിൻറെ ഒഴുക്കിൽ അകപ്പെട്ട കുട്ടിയുടെ മൃതദേഹം ചാലിയം കക്കാതിരുത്തിയിലെ മൽസ്യതൊഴിലാളികൾക്കാണ് ലഭിച്ചത്.

അപകട വാർത്തയറിഞ്ഞ് ഫയർഫോഴ്സും പോലീസും അപകട സ്‌ഥലതെത്തി തിരച്ചിൽ നടത്തിയിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകുന്നേരം 4.30 ഓടെ കരുവൻ തിരുത്തി വലിയ ജുമുഅത്ത് പള്ളി കബർസ്‌ഥാനിൽ കബറടക്കി.