തലശേരി: സീറോമലബാർ മിഷന്റെ ആഭിമുഖ്യത്തിൽ മിഷനെ അറിയാനും സ്നേഹിക്കാനും മിഷനറിയായിത്തീരാനും വിശ്വാസികളെ ആഹ്വാനം ചെയ്തുകൊണ്ട് ജനുവരി ആറ് ദനഹാ തിരുനാൾ മുതൽ 12-ാം തിയതി വരെ നടത്തുന്ന പ്രേഷിതവാരത്തിന് തലശേരി അതിരൂപതയിൽ ഇന്നു തുടക്കമാകും.
ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്യും. തലശേരി അതിരൂപത കേന്ദ്രത്തിൽ രാവിലെ 6.15 ന് ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയർപ്പണവും തുടർന്ന് പ്രേഷിതവാര സന്ദേശവും ഉണ്ടാകും. പ്രേഷിതവാരത്തോടനുബന്ധിച്ച് അതിരൂപതയിലെ എല്ലാ ഇടവകകളിലും മിഷനെ സഹായിക്കുവാനും മിഷൻ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുവാനുമായി പ്രാർഥനാശുശ്രൂഷകൾ, മിഷൻ റാലി, മിഷനറിമാരെ ആദരിക്കൽ എന്നിവയും നടക്കും. അതിനൊരുക്കമായി എല്ലാ കുടുംബങ്ങളിലും പ്രേഷിതവാര പ്രാർഥനകൾ നൽകിയിരുന്നു. ആർച്ച് ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം, വികാരി ജനറാൾ മോണ്‍. ഏബ്രഹാം പോണാട്ട്, മോണ്‍. അലക്സ് താരാമംഗലം എന്നിവർ സഹകാർമികരായിരിക്കും. ഭാരതത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രേഷിത ശുശ്രൂഷചെയ്യുന്നവരെ പ്രാർഥനവഴിയും സാന്പത്തികമായി സഹായിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ളതാണ് സീറോമലബാർ മിഷൻ.