+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉംറ കഴിഞ്ഞ് മടങ്ങിയ ആൾ മരിച്ചു

ചാത്തന്നൂർ: കുടുംബത്തൊടൊപ്പം ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങി വരവെ വിമാനത്തിൽ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചയാൾ മരിച്ചു.മൈലാപ്പൂര് പേരയം തെക്കേവീട്ടിൽ ബൈത്തുൽ അമീനിൽ
ഉംറ കഴിഞ്ഞ് മടങ്ങിയ ആൾ മരിച്ചു
ചാത്തന്നൂർ: കുടുംബത്തൊടൊപ്പം ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങി വരവെ വിമാനത്തിൽ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചയാൾ മരിച്ചു.

മൈലാപ്പൂര് പേരയം തെക്കേവീട്ടിൽ ബൈത്തുൽ അമീനിൽ അബ്ദുൽ ലത്തീഫ് (60) ആണ് മരിച്ചത്. കഴിഞ്ഞ ഡിസംബർ 21 ന് സ്വകാര്യ ഹജ് ഗ്രൂപ്പ് വഴി ഉംറക്ക് പോയ ഇദ്ദേഹം ഉംറ നിർവഹിച്ച ശേഷം സൗദി അറേബ്യയിൽ നിന്നും ദുബായ് വഴി തിരുവനന്തപുരത്തേക്ക് വിമാനത്തിൽ വരവേ ഇന്നലെ പുലർച്ചേ രണ്ടോടെ മുംബൈക്കടുത്തു വച്ച് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടു. തുടർന്ന് വിമാനം മുംബൈ എയർ പോർട്ടിൽ ഇറക്കിയ ശേഷം എയർപോർട്ട് അധികൃതർ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ സീനത്ത് ബീവിയും ഭാര്യാമാതാവും ബന്ധുക്കളും ഇദ്ദേഹത്തൊടൊപ്പം വിമാനത്തിലുണ്ടായിരുന്നു. ഇന്ന് വൈകുന്നേരം മൃതദേഹംവീട്ടിലെത്തിച്ച ശേഷം രാത്രി ഏഴിന് തട്ടാ മല മുസ് ലിം ജമാഅത്ത് ഖബർസ്‌ഥാനിൽ ഖബറടക്കം നടക്കും. മക്കൾ: അമീനുദീൻ (റിയാദ്), അമീന, അജ്മൽ. മരുമക്കൾ: സക്കീർ,സക്കിയ.