+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മയക്കുമരുന്ന് വിൽപ്പനക്കാർ പിടിയിൽ

കണ്ണൂർ: എക്സൈസ് നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് കണ്ണൂർ, പള്ളിക്കുന്ന്, പുതിയതെരു മേഖലകളിൽ നടത്തിയ റെയ്ഡിൽ ബ്രൗൺഷുഗർ, കഞ്ചാവ് എന്നിവയുമായി രണ്ടുപേർ പിടിയിൽ. പുഴാതി സ്വദേശി ഷെരീഫ് (41), പള്ളിക്കുന്ന് സ്വദ
മയക്കുമരുന്ന് വിൽപ്പനക്കാർ പിടിയിൽ
കണ്ണൂർ: എക്സൈസ് നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് കണ്ണൂർ, പള്ളിക്കുന്ന്, പുതിയതെരു മേഖലകളിൽ നടത്തിയ റെയ്ഡിൽ ബ്രൗൺഷുഗർ, കഞ്ചാവ് എന്നിവയുമായി രണ്ടുപേർ പിടിയിൽ. പുഴാതി സ്വദേശി ഷെരീഫ് (41), പള്ളിക്കുന്ന് സ്വദേശി വൈഷ്ണവ് (19) എന്നിവരാണ് പിടിയിലായത്. ഇരുവരിൽ നിന്നുമായി 15 പൗച്ച് ബ്രൗൺഷുഗറും 25 ഗ്രാം കഞ്ചാവും പിടികൂടി. ഇവർ ഉപയോഗിച്ച ബൈക്കുകളും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ എക്സൈസ് സംഘം ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. മയക്കുമരുന്ന് വില്പന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് എക്സൈസ് സംഘം പറഞ്ഞു. ഇൻസ്പെക്ടർ ഷറഫുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വി. നിഷാദ്, എം. സജിത്ത്, ഷൈബി കുര്യൻ, പങ്കജാക്ഷൻ, മുഹമ്മദ് ഹുസൈൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.