+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോഹനൻ വധം: ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ

കൂത്തുപറമ്പ്: സിപിഎം പ്രാദേശിക നേതാവ് പടുവിലായിയിലെ കെ.മോഹനനെ കൊലപ്പെടുത്തിയ കേസിൽ ഒരു ആർഎസ്എസ് പ്രവർത്തകൻ കൂടി അറസ്റ്റിൽ. പടുവിലാക്കാവ് ക്ഷേത്രത്തിനു സമീപത്തെ കെ.വി.സജേഷി (34) നെയാണു കൂത്തുപറമ്പ് സിഐ
മോഹനൻ വധം: ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ
കൂത്തുപറമ്പ്: സിപിഎം പ്രാദേശിക നേതാവ് പടുവിലായിയിലെ കെ.മോഹനനെ കൊലപ്പെടുത്തിയ കേസിൽ ഒരു ആർഎസ്എസ് പ്രവർത്തകൻ കൂടി അറസ്റ്റിൽ. പടുവിലാക്കാവ് ക്ഷേത്രത്തിനു സമീപത്തെ കെ.വി.സജേഷി (34) നെയാണു കൂത്തുപറമ്പ് സിഐ കെ.പി.സുരേഷ് ബാബു അറസ്റ്റ് ചെയ്തത്. കേസിൽ ഗൂഢാലോചന കുറ്റമാണ് ഇയാൾക്കെതിരെയുള്ളത്.

കോടതി ഇയാളെ റിമാൻഡ് ചെയ്തു.കേസിൽ ഇതിനകം 11 പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. 2016 ഒക്ടോബർ 10നായിരുന്നു വാളാങ്കിച്ചാലിലെ കള്ളുഷാപ്പ് ജീവനക്കാരനായ മോഹനനെ കൊലപ്പെടുത്തിയത്.