+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ. നീതയുടെ വിഷയം മനുഷ്യാവകാശ നിഷേധത്തിന്റേത്: സതീശൻ പാച്ചേനി

കണ്ണൂർ: കല്യാശേരിയിലെ ഡോ.നീതയും അമ്മ ഭാനുമതിയും അനുഭവിക്കുന്ന പ്രശ്നം മനുഷ്യാവകാശ നിഷേധത്തിന്റേതു കൂടിയാണെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു. സ്വന്തം വീട്ടിൽ ഒരു ഡോക്ടർക്ക് ആതുര
ഡോ. നീതയുടെ വിഷയം മനുഷ്യാവകാശ നിഷേധത്തിന്റേത്: സതീശൻ പാച്ചേനി
കണ്ണൂർ: കല്യാശേരിയിലെ ഡോ.നീതയും അമ്മ ഭാനുമതിയും അനുഭവിക്കുന്ന പ്രശ്നം മനുഷ്യാവകാശ നിഷേധത്തിന്റേതു കൂടിയാണെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു. സ്വന്തം വീട്ടിൽ ഒരു ഡോക്ടർക്ക് ആതുര സേവനം ചെയ്യാൻ കഴിയില്ല എന്നുള്ളത് പുരോഗമന കേരളത്തിന് കേൾക്കാൻ പോലും കഴിയാത്ത കാര്യമാണ്. ഒരു കുടുംബത്തെ നിരന്തരമായി ദ്രോഹിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യുന്നത് അവസാനിപ്പിക്കാൻ പോലീസ് കൂടുതൽ കാര്യക്ഷമമായി ഈ വിഷയം കൈകാര്യം ചെയ്യണം.

മുൻ മുഖ്യമന്ത്രി നായനാരുടെ വീട് സ്‌ഥിതി ചെയ്യുന്ന കല്യാശേരി പ്രദേശത്ത് നിരന്തരമായി ഒരു കുടുംബത്തെ ദ്രോഹിക്കുകയും അവരുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുകയും ചെയ്യുന്നത് മനുഷ്യാവകാശ ധ്വംസനവും പൊതു സമൂഹം ഒന്നാകെ പ്രതിഷേധിക്കേണ്ട വിഷയവുമാണെന്നും സതീശൻ പാച്ചേനി പറഞ്ഞു.