+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ദ​സ്വ​ര​ത്തി​ൽ താരമായി പെ​ണ്‍​കു​ട്ടിയും

കോ​ഴി​ക്കോ​ട്:​ നാ​ദ​സ്വ​ര മ​ത്സ​ര​ങ്ങ​ളി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ അ​ധി​കം പ​ങ്കെ​ടു​ക്കാ​റി​ല്ല. പ​ഠി​ക്കാ​ൻ കു​റ​ച്ച് ബു​ദ്ധി​മു​ട്ടു​ള്ള​തു​കൊ​ണ്ട് ത​ന്നെ പ​രീ​ക്ഷ​ണ​ത്തി​ന് അ​ധി​ക​മാ​രും മി​ന​ക്കേ​
നാ​ദ​സ്വ​ര​ത്തി​ൽ  താരമായി പെ​ണ്‍​കു​ട്ടിയും
കോ​ഴി​ക്കോ​ട്:​ നാ​ദ​സ്വ​ര മ​ത്സ​ര​ങ്ങ​ളി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ അ​ധി​കം പ​ങ്കെ​ടു​ക്കാ​റി​ല്ല. പ​ഠി​ക്കാ​ൻ കു​റ​ച്ച് ബു​ദ്ധി​മു​ട്ടു​ള്ള​തു​കൊ​ണ്ട് ത​ന്നെ പ​രീ​ക്ഷ​ണ​ത്തി​ന് അ​ധി​ക​മാ​രും മി​ന​ക്കേ​ടാ​റു​മി​ല്ല. എ​ന്നാ​ൽ ആ​ണ്‍​കു​ട്ടി​ക​ളു​ടെ കു​ത്ത​ക ത​ക​ർ​ത്തു​കൊ​ണ്ടാ​ണ് കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ അ​ഗ്രീ​ന ജി. ​കൃ​ഷ്ണ​ൻ ഇ​ത്ത​വ​ണ മി​ന്നും താ​ര​മാ​യ​ത്.
ഹൈ​സ്കൂ​ൾ വി​ഭാ​ഗം​നാ​ദ​സ്വ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യാ​ണ് അ​ഗ്രീ​ന ആ​സ്വാ​ദ​ക​രു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ച​ത്. കു​ന്ന​മം​ഗ​ലം കൃ​ഷ്ണ​യി​ൽ മ്യൂ​സി​ക് ആ​ർ​ട്ടി​സ്റ്റാ​യ ഗി​രീ​ഷ് കൃ​ഷ്ണ​ന്‍റെ​യും ബീ​ന​യു​ടെ​യും മ​ക​ളാ​ണ് അ​ഗ്രീ​ന. അ​ച്ഛ​ൻ പ​രി​പാ​ടി​ക​ൾ​ക്ക് നാ​ദ​സ്വ​രം അ​വ​ത​രി​പ്പി​ക്കാ​റു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ഗ്രീ​ന​യു​ടെ വ​ഴി വേ​റെ​യാ​യി​രു​ന്നു. ഗാ​യി​ക​യാ​യി പേ​രെ​ടു​ത്ത അ​ഗ്രീ​ന നി​ര​വ​ധി ചാ​ന​ലു​ക​ളി​ൽ സം​ഗീ​ത പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ത​മി​ഴ് ചാ​ന​ലിലും ശ്ര​ദ്ധ​പി​ടി​ച്ചു പ​റ്റി​യി​ട്ടു​ണ്ട് ഈ ​പെ​ണ്‍​കു​ട്ടി.
ഗാ​ന​മേ​ള​ക​ളി​ൽ പാ​ടാ​റു​ള്ള അ​ഗ്രീ​ന​യു​ടെ ഭ​ക്തി​ഗാ​ന ആ​ൽ​ബ​വും പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്.​ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ നാ​ദ​സ്വ​ര​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ പെ​ണ്‍​കു​ട്ടി​ക​ൾ ഉ​ണ്ടാ​വു​മെ​ങ്കി​ലും അ​വ​രി​ൽ അ​ധി​ക​വും പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​രാ​കും.