കോഴിക്കോട്: ഹയർ സെക്കൻഡറി വിഭാഗം പെൻസിൽ ഡ്രോയിംഗിലും വാട്ടർ കളറിലും മത്സരിക്കാൻ നവ്യശ്രിയെത്തിയത് അപ്പീലിലൂടെ.
ഇരുമത്സരങ്ങൾക്കും ഒന്നാം സ്ഥാനം നേടി മേപ്പയിൽ ഗവ. സംസ്കൃതം എച്ച്എസ്എസിലെ ഈ വിദ്യാർത്ഥിനി കലോത്സവത്തിലെ താരമാവുകയും ചെയ്തു. വാട്ടർ കളറിൽ കാത്തിരിപ്പ് എന്നതായിരുന്നു വിഷയം. പെൻസിൽ ഡ്രോയിംഗിലാവട്ടെ വൃദ്ധസദനവും.
കാത്തിരിപ്പിന്റെ വേദനയും വൃദ്ധസദനത്തിലെ ഏകാന്തതയുമെല്ലാം മനോഹരമായി കോറിയിട്ടാണ് നവ്യശ്രീയുടെ ചിത്രങ്ങൾ ഒന്നാം സ്ഥാനത്തിനർഹമായത്.
പെൻസിൽ ഡ്രോയിംഗിൽ നാലു തവണ നവ്യശ്രീ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്്. വാട്ടർ കളറിൽ രണ്ടു തവണയും ജില്ലയിൽ ഒന്നാമതെത്തി. പെൻസിൽ ഡ്രോയിംഗിൽ ഒരു തവണ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. ബാലുശേരി ഫൈൻ ആർട്സ് അക്കാദമിയിലെ സന്തോഷാണ് ചിത്രകലയിൽ നവ്യശ്രീയുടെ ഗുരു.