മുക്കം: റേഷൻ സംവിധാനവും പെൻഷൻ വിതരണവും അലങ്കോലമാക്കി പാവങ്ങളെ ദുരിതത്തിലാക്കിയ എൽഡിഎഫ് സർക്കാരിനെതിരേ യുഡിഎഫ് ആനയാംകുന്ന് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടിയിൽ അടുപ്പുകൂട്ടി പ്രതിഷേധ കഞ്ഞി വിതരണം നടത്തി.
മുരിങ്ങംപുറായിൽ നടന്ന സമരം യുഡിഎഫ് കാരശേരി പഞ്ചായത്ത് ചെയർമാൻ യൂനുസ് പുത്തലത്ത് ഉദ്ഘാടനം ചെയ്തു. ജെഡിയു പഞ്ചായത്ത് പ്രസിഡന്റ്് എ.പി. മോയിൻ അധ്യക്ഷത വഹിച്ചു. കോണ്ഗ്രസ് മുക്കം ബ്ലോക്ക് സെക്രട്ടറി പി.വി. സുരേന്ദ്രലാൽ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെംബർ പി.പി. ശിഹാബ്, വി.എൻ. ശുഐബ്, കെഎംസിസി മഹൽ പ്രസിഡന്റ് എ.കെ.സാദിഖ്, ലീഗ് കാരശേരി പഞ്ചായത്ത് പ്രസിഡന്റ് കെ. കോയ, കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് യു.പി. മരക്കാർ, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.ടി. സെയ്ദ് ഫസൽ, ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ചാലൂളി അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു.