ചക്കിട്ടപാറ: മൃഗാശുപത്രിയിൽ ഡോക്ടറും മരുന്നുമില്ലാത്തതിനാൽ ജനങ്ങൾ വലയുന്നു. ഇവിടെ ഉണ്ടായിരുന്ന ഡോക്ടർ ഒരു മാസം മുന്പ് സ്ഥലം മാറിപ്പോയി. ഇതോടെ ഇവിടെ നിന്നും ലഭിച്ചിരുന്ന മരുന്നുകളും കിട്ടാതായി. ഇതറിയാതെ വളർത്തുമൃഗങ്ങളുടെ ചികിത്സക്കും രേഖകൾ കൈപ്പറ്റുന്നതിനുമായി ആശുപത്രിയിൽ എത്തുന്നവർ ദുരിതത്തിലാകുന്നു. കൂത്താളി വെറ്ററിനറി ഹോസ്പിറ്റലിലെ ഡോക്ടർക്കു ചക്കിട്ടപാറയിൽ ചുമതല നൽകിയിട്ടുണ്ട്. എന്നാൽ അദ്ദേഹം എപ്പോഴൊക്കെ മൃഗാശുപത്രിയിലെത്തുമെന്ന് നിശ്ചയമില്ല.
സിപിഎം ഭരിക്കുന്ന പഞ്ചായത്തിലെ ആശുപത്രിയുടെ ശോച്യാവസ്ഥയ്ക്കെതിരെ പ്രതികരിച്ച് ഡിവൈഎഫ്ഐ പോസ്റ്റർ പതിച്ചിരുന്നു. പഞ്ചായത്ത് വാഹനം അയച്ചാൽ മരുന്ന് നൽകാമെന്നാണ് അധികൃതരുടെ നിലപാട്.
സിപിഎം ഭരിക്കുന്ന പഞ്ചായത്തിലെ ആശുപത്രിയുടെ ശോച്യാവസ്ഥയ്ക്കെതിരെ പ്രതികരിച്ച് ഡിവൈഎഫ്ഐ പോസ്റ്റർ പതിച്ചിരുന്നു. പഞ്ചായത്ത് വാഹനം അയച്ചാൽ മരുന്ന് നൽകാമെന്നാണ് അധികൃതരുടെ നിലപാട്.