കോഴിക്കോട്: ഉത്തരമേഖലയിലെ സുപ്രധാന പോലീസ് ജില്ലകളായ കോഴിക്കോട് സിറ്റിയിലും വടകര റൂറലിലും പോലീസ് തലപ്പത്ത് പുതുമുഖങ്ങൾ.
കോഴിക്കോട് സിറ്റിയിൽ ജെ. ജയനാഥും കോഴിക്കോട് റൂറലിൽ എം.കെ. പുഷ്കരനുമാണ് ജില്ലാ പോലീസ് മേധാവിമാർ. സേനയിൽ സുപരിചിതരാണെങ്കിലും രണ്ടുപേരും പുതിയ സ്ഥാനം വഹിക്കുന്നത് ആദ്യമാണ്.
ഉത്തരമേഖലയിൽ ഏറ്റവും കൂടുതൽ സംഘർഷങ്ങൾ നടക്കുന്ന വടകര റൂറലിലാണ് എം.കെ. പുഷ്കരൻ ജില്ലാ പോലീസ് മേധാവിയാണ് ചുമതലയേൽക്കുന്നത്. റൂറൽ എസ്.പി എൻ. വിജയകുമാറിനു പകരമാണ് പുഷ്കരൻ എത്തുന്നത്.
1984 ബാച്ചുകാരനായ പുഷ്കരൻ സിഐ, ഡിവൈഎസ്പി, എസ്പി എന്നീ നിലയിൽ തിളങ്ങിയിട്ടുണ്ട്. ഉമബഹ്റയ്ക്ക് പകരമാണ് സിറ്റി പോലീസ് കമീഷണറായി ജെ. ജയനാഥിനെ നിയമിച്ചത്. നിലവിൽ തിരുവനന്തപുരം പോലീസ് കംപ്യൂട്ടർ സെന്ററിൽ എസ്പിയായി സേവനം അനുഷ്ടിച്ചുവരികയാണ്. ആലപ്പുഴ മുതുകുളം സ്വദേശിയായ ജയനാഥ് 2007 ലാണ് സേനയിൽ ചേർന്നത്.