+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭീകരവാദത്തിന്റെ കഥ പറഞ്ഞ് റിയ

കാഞ്ഞിരപ്പള്ളി: ഹയർ സെക്കൻ ഡറി വിഭാഗം കഥാപ്രസംഗ മത്സരത്തിൽ ഒന്നാം സ്‌ഥാനം നേടി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് സ്കൂളിലെ റിയ എലിസബത്ത് ചെറിയാൻ. ഭീകരവാദത്തിന്റെ കഥപറഞ്ഞാണു റിയ ഒന്നാം സ്‌ഥാനം സ്വന്തമാക
ഭീകരവാദത്തിന്റെ കഥ പറഞ്ഞ് റിയ
കാഞ്ഞിരപ്പള്ളി: ഹയർ സെക്കൻ ഡറി വിഭാഗം കഥാപ്രസംഗ മത്സരത്തിൽ ഒന്നാം സ്‌ഥാനം നേടി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് സ്കൂളിലെ റിയ എലിസബത്ത് ചെറിയാൻ. ഭീകരവാദത്തിന്റെ കഥപറഞ്ഞാണു റിയ ഒന്നാം സ്‌ഥാനം സ്വന്തമാക്കിയത്.

സാമ്പ ത്തിക ബുദ്ധിമുട്ടിയിരുന്ന അവസ്‌ഥ യിൽ ഒരമ്മ തന്റെ മകനെ ഉന്നത പഠനത്തിനായി ബാംഗ്ലൂരിലേക്കു അയച്ചു നാളുകൾക്കുശേഷം മകൻ പഠനം പൂർത്തിയാക്കി തിരിച്ചെത്തി. ഈ സമയം മകനൊടൊപ്പം ഒരു പെൺകുട്ടിയുമുണ്ടായിരുന്നു. പെൺകുട്ടി തന്നെ ഭാര്യയെന്നാണു മകൻ അമ്മയോടു പറഞ്ഞു.

കുറച്ചു ദിവസങ്ങൾക്കുശേഷം അമ്മ മകന്റെ മുറി പരിശോധിച്ചപ്പോൾ ബാഗിൽ നിന്നും തീവ്രവാദികൾ ഉപയോഗി ക്കുന്ന ലഘുലേഖകളും കണ്ടെത്തി. തുടർന്നു അമ്മ തന്നെ പോലീ സിനും കോടതിയ്ക്കും ഏൽപിച്ചു കൊടുക്കുന്നതാണ് കഥയുടെ ഇതിവൃത്തം. ടൈമിംഗ് – ജെൻസൺ, തബല – ഗൗരി ശങ്കർ, വയലിൻ – ഭാഗിക ജയൻ, ഹാർമോണിയം – ലോയിസ് ജോ രാജു എന്നിവരാണ് സഹായികൾ. ജോയി തലനാടാണ് പരിശീലകൻ.