+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഭിജിത്തിന് വൈകല്യം ഒരു പോരായ്മയല്ല

കാഞ്ഞിരപ്പള്ളി: കലോത്സവത്തിലെ ഭക്ഷണ പന്തലിൽ എത്തുന്നവരെ അദ്ഭുതപ്പെടുത്തുന്ന ഒരു കാഴ്ചയുണ്ട്. മുഖത്ത് നിറഞ്ഞ പുഞ്ചിരിയുമായി ഏവർക്കും ഭക്ഷണം വിളമ്പുന്ന അഭിജിത്ത്. ശരിക്കൊന്നു സൂക്ഷിച്ചു നോക്കിയാലാണു കാര
അഭിജിത്തിന് വൈകല്യം ഒരു പോരായ്മയല്ല
കാഞ്ഞിരപ്പള്ളി: കലോത്സവത്തിലെ ഭക്ഷണ പന്തലിൽ എത്തുന്നവരെ അദ്ഭുതപ്പെടുത്തുന്ന ഒരു കാഴ്ചയുണ്ട്. മുഖത്ത് നിറഞ്ഞ പുഞ്ചിരിയുമായി ഏവർക്കും ഭക്ഷണം വിളമ്പുന്ന അഭിജിത്ത്. ശരിക്കൊന്നു സൂക്ഷിച്ചു നോക്കിയാലാണു കാര്യം മനസിലാകുന്നത്. മറ്റുള്ളവരെ പോലെ രണ്ടു കൈകൾകൊണ്ടു ഭക്ഷണം വിളമ്പാനുള്ള കഴിവ് അഭിജിത്തിനില്ല. ജന്മനാൽ വലതു കൈയില്ലാതെയാണു അഭിജിത്തിന്റെ ജനനം. എന്നാൽ ഇതൊരു പോരായ്മയായ കണ്ടു വെറുതെയിരിക്കാൻ അഭിജിത്ത് തയാറാല്ലെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണു ഈ കാഴ്ച.

പല ഒഴിവു കഴിവുകളും പറഞ്ഞു ഒരു കാര്യങ്ങളും ചെയ്യാതെ പോകുന്നവർ മാതൃകയാക്കണം അഭിജിത്തിനെ. സെന്റ് ഡൊമിനിക്സിലെ വിദ്യാർഥികളാണ് ഭക്ഷണശാലയിലെ കാര്യങ്ങൾക്കു നേതൃത്വം നല്കുന്നത്. എൻഎസ്എസ് വോളണ്ടിയേഴ്സും സ്റ്റുഡൻസ് പോലീസ് കേഡറ്റുകളും ഭക്ഷണശാലയിൽ സേവനം ചെയ്യുന്നുണ്ട്.