+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിസി ടിവി മോഷണം: പ്രതി അറസ്റ്റിൽ

പൊൻകുന്നം: വീട്ടിൽ സ്‌ഥാപിച്ചിരുന്ന സിസിടിവി കാമറ മോഷ്‌ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഉരുളികുന്നം കൗങ്ങഴയിൽ ഓമനക്കുട്ടൻ (പ്രസാദ്, 45) ആണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ടിന് ഉരുളികുന്നം തഴങ്ങനാട്ട് വക്കച്ചന്റ
സിസി ടിവി മോഷണം: പ്രതി അറസ്റ്റിൽ
പൊൻകുന്നം: വീട്ടിൽ സ്‌ഥാപിച്ചിരുന്ന സിസിടിവി കാമറ മോഷ്‌ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഉരുളികുന്നം കൗങ്ങഴയിൽ ഓമനക്കുട്ടൻ (പ്രസാദ്, 45) ആണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ടിന് ഉരുളികുന്നം തഴങ്ങനാട്ട് വക്കച്ചന്റെ വീടിനു മുൻവശത്തു സ്‌ഥാപിച്ചിരുന്ന സിസിടിവി കാമറ മോഷണം പോയിരുന്നു. വക്കച്ചൻ പൊൻകുന്നം പോലീസിൽ നൽകിയ പരാതിയെത്തുടർന്നു വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പ്രതിയെക്കുറിച്ചു സൂചന ലഭിച്ചത്. പൊൻകുന്നം എസ്ഐ എ.സി. മനോജിന്റെ നേൃത്വത്തിൽ പൈകയിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. പിണ്ണാക്കനാട്, മടുക്കക്കുന്ന് എന്നിവിടങ്ങളിലും ഇയാൾ മോഷണം നടത്തിയതായി പോലീസിനു വിവരം ലഭിച്ചു. കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാൻഡ് ചെയ്തു.