+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെരിങ്ങുളം–കോൾബെ ജംഗ്ഷൻ റോഡ് ഉദ്ഘാടനം നാളെ

പെരിങ്ങുളം: കോൾബെ ജംഗ്ഷൻ റോഡിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 4.30 നു കോൾബെ ജംഗ്ഷനിൽ പി.സി. ജോർജ് എംഎൽഎ നിർവഹിക്കും. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അധ്യക്ഷത വഹിക്കും. മുൻ പഞ്ചായത്ത
പെരിങ്ങുളം–കോൾബെ ജംഗ്ഷൻ റോഡ് ഉദ്ഘാടനം നാളെ
പെരിങ്ങുളം: കോൾബെ ജംഗ്ഷൻ റോഡിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 4.30 നു കോൾബെ ജംഗ്ഷനിൽ പി.സി. ജോർജ് എംഎൽഎ നിർവഹിക്കും. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അധ്യക്ഷത വഹിക്കും. മുൻ പഞ്ചായത്ത് പ്രസിഡന്റ് തോമസ് ചൂണ്ടിയാനിപ്പുറം, ബ്ലോക്ക് പഞ്ചായത്ത് മെംബർ റോഷ്നി ടോമി, പെരിങ്ങുളം പള്ളി വികാരി ഫാ. കുര്യാക്കോസ് നരിതൂക്കിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സ്നേഹാധനൻ, മീനച്ചിൽ ഈസ്റ്റ് ബാങ്ക് ചെയർമാൻ കെ.എഫ്. കുര്യൻ, റോഡ് നിർമാണ കമ്മിറ്റിയംഗം സ്റ്റാൻലി വെട്ടുകല്ലേൽ, പഞ്ചായത്ത് മെംബർമാർ, വിവിധ രാഷ്ര്‌ടീയപാർട്ടി നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും. പി.സി. ജോർജ് എംഎൽഎയുടെയും ബ്ലോക്ക്–ഗ്രാമപഞ്ചായത്ത് ഫണ്ടുകളും വിനിയോഗിച്ചാണു റോഡു നിർമാണം പൂർത്തീകരിച്ചത്.