+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റാന്നി ഫൊറോന ദേവാലയത്തിലെ അജപാലനകേന്ദ്രം വെഞ്ചരിപ്പ് നാളെ

റാന്നി: ഇൻഫന്റ് ജീസസ് ഫൊറോന ദേവാലയത്തിൽ പുതുതായി നിർമിച്ച അജപാലനകേന്ദ്രത്തിന്റെ വെഞ്ചരിപ്പ് നാളെ നടക്കും. ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് ഇന്നു വൈകുന്നേരം 4.30ന് പൊടിമറ്റം സെന്റ് മേരീസ് പള്ളി വികാ
റാന്നി ഫൊറോന ദേവാലയത്തിലെ  അജപാലനകേന്ദ്രം വെഞ്ചരിപ്പ് നാളെ
റാന്നി: ഇൻഫന്റ് ജീസസ് ഫൊറോന ദേവാലയത്തിൽ പുതുതായി നിർമിച്ച അജപാലനകേന്ദ്രത്തിന്റെ വെഞ്ചരിപ്പ് നാളെ നടക്കും. ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് ഇന്നു വൈകുന്നേരം 4.30ന് പൊടിമറ്റം സെന്റ് മേരീസ് പള്ളി വികാരി ഫാ.ഡാർവിൻ വാലുമണ്ണേൽ വിശുദ്ധ കുർബാന അർപ്പിക്കും. ആറിനു ജീവകാരുണ്യഭവനത്തിന്റെ തറക്കല്ലിടീൽ കർമം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ.ജോർജ് ആലുങ്കൽ നിർവഹിക്കും.

നാളെ വൈകുന്നേരം 4.30ന് രൂപത വികാരി ജനറാൾ ഫാ.ജസ്റ്റിൻ പഴേപറമ്പിൽ വിശുദ്ധ കുർബാനയർപ്പിക്കും. കുര്യാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. ആറിനു ശിങ്കാരിമേളം. അജപാലനകേന്ദ്രത്തിന്റെ ആശിർവാദം വൈകുന്നേരം 6.15ന് രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ നിർവഹിക്കും. വൃക്ഷത്തൈ നടീൽ രാജു ഏബ്രഹാം എംഎൽഎ നിർവഹിക്കും. രാത്രി ഏഴിന് കൊച്ചിൻ കലാഭവന്റെ മെഗാഷോ. എട്ടിനു രാവിലെ ഒമ്പതിന് ഫാ.വർഗീസ് കിളികൊത്തിപ്പാറ വിശുദ്ധ കുർബാന അർപ്പിക്കും. 10.30ന് കഴുന്നെഴുന്നള്ളിപ്പ്, ബാൻഡ്മേളം, ചെണ്ടമേളം, 3.30ന് ഫാ.കുര്യൻ വാഴയിൽ ആഘോഷമായ തിരുനാൾ കുർബാന അർപ്പിക്കും. വൈകുന്നേരം ആറിന് ഇട്ടിയപ്പാറ ടൗൺ ചുറ്റി പള്ളിയിലേക്ക് തിരുനാൾ പ്രദക്ഷിണം. തിരുവല്ല അതിരൂപത എംസിവൈഎം ഡയറക്ടർ ഫാ.ജോർജ് വലിയപറമ്പിൽ സന്ദേശം നൽകും. ശിങ്കാരിമേളം, സ്നേഹവിരുന്ന്, കൊടിയിറക്ക് എന്നിവയോടെ സമാപിക്കും.