+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാക്കാംകുന്ന് പള്ളിയിൽ പെരുന്നാൾ

പത്തനംതിട്ട: മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓർമപ്പെരുന്നാളും ശതാതീത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും എട്ട്, ഒമ്പത് തീയതികളിലായി നടക്കും.

എട്ടിനു രാവിലെ 8.15ന് കുർബാന. രാത്രി 7.15ന് റാസ. ഒമ്പതിനു രാവിലെ 7.30ന് കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ കുർബാന. ഒമ്പതിന് ഇടവകയുടെ ശതാതീത പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനവും പുതിയ ദേവാലയത്തിന്റെ കിഴക്കുഭാഗം കുരിശ് സ്‌ഥാപനവും.ആശിർവാദം, നേർച്ചവിളമ്പ്, കൺവൻഷൻ പന്തൽ കാൽനാട്ടുകർമം എന്നിവ തുടർന്നു നടക്കും.