+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എംസിവൈഎം വാർഷിക സെനറ്റ് സമ്മേളനം

പത്തനംതിട്ട: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് (എംസിവൈഎം) പത്തനംതിട്ട ഭദ്രാസന സമിതിയുടെ 2016 വർഷത്തെ വാർഷിക സെനറ്റ് സമ്മേളനം എട്ടിന് ഉച്ചകഴിഞ്ഞു 1.30 മുതൽ പമ്പുമല സെന്റ് മേരീസ് മലങ്കര കത്തോലിക്കാ തീർ
എംസിവൈഎം വാർഷിക സെനറ്റ് സമ്മേളനം
പത്തനംതിട്ട: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് (എംസിവൈഎം) പത്തനംതിട്ട ഭദ്രാസന സമിതിയുടെ 2016 വർഷത്തെ വാർഷിക സെനറ്റ് സമ്മേളനം എട്ടിന് ഉച്ചകഴിഞ്ഞു 1.30 മുതൽ പമ്പുമല സെന്റ് മേരീസ് മലങ്കര കത്തോലിക്കാ തീർഥാടന ദൈവാലയത്തിൽ നടക്കും. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ ദേവി ഉദ്ഘാടനം ചെയ്യും. ഭദ്രാസന പ്രസിഡന്റ് ജോബിൻ ഈനോസ് അധ്യക്ഷത വഹിക്കും. ഭദ്രാസന വികാരി ജനറാൾ മോൺ. ജോസഫ് കുരുമ്പിലേത്ത് അനുഗ്രഹപ്രഭാഷണം നടത്തും.

ഭദ്രാസന ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കിഴക്കേതിൽ ആമുഖസന്ദേശം നൽകും. 2016 വർഷത്തെ പ്രവർത്തന വിലയിരുത്തൽ, 2017 വർഷത്തെ കർമപദ്ധതി ആലോചന, വാർഷിക റിപ്പോർട്ട്, കണക്ക് എന്നിവ യോഗം ചർച്ച ചെയ്യും. നാല് വൈദിക ജില്ലകളിൽ നിന്നും 60 സെനറ്റ് അംഗ ങ്ങൾ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി ജിജോ കുഞ്ഞുമോൻ അറിയിച്ചു.