+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗൃഹനാഥന്റെ കൊലപാതകം: മകൻ അറസ്റ്റിൽ

റാന്നി: അടിച്ചിപ്പുഴ ഇലവുങ്കൽ വാസുവിന്റെ (55) കൊലപാതകവുമായി ബന്ധപ്പെട്ടാണ് മകൻ ബിജോയി (31)യെ റാന്നി പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊലപാതകത്തിനാസ്പദമായ സംഭവം നടക്കുന്നത്. സ്‌ഥിരമായി
ഗൃഹനാഥന്റെ കൊലപാതകം: മകൻ അറസ്റ്റിൽ
റാന്നി: അടിച്ചിപ്പുഴ ഇലവുങ്കൽ വാസുവിന്റെ (55) കൊലപാതകവുമായി ബന്ധപ്പെട്ടാണ് മകൻ ബിജോയി (31)യെ റാന്നി പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊലപാതകത്തിനാസ്പദമായ സംഭവം നടക്കുന്നത്.

സ്‌ഥിരമായി മദ്യപിച്ചെത്തുന്ന വാസു വീട്ടിൽ വഴക്കുണ്ടാക്കുക പതിവായിരുന്നെന്നു പറയുന്നു. ചൊവ്വാഴ്ചയും ഇതാവർത്തിച്ചപ്പോൾ രാവിലെ എട്ടോടെ ബിജോയി ഇടപെട്ടു. വടി ഉപയോഗിച്ച് വാസുവിനെ അടിക്കുകയും മുറിക്കുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി വായിൽ തുണി തിരുകുകയും കഴുത്ത് തുണി ഉപയോഗിച്ച് വരിഞ്ഞു മുറുക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. തുടർന്ന് ബിജോ സോഫ വലിച്ച് വാസുവിന്റെ മുകളിലേക്കിട്ട ശേഷം വീട് ചാരിയിട്ട് സ്‌ഥലം വിട്ടു. വാസുവിന്റെ മർദനം സഹിക്കാതെ ഇയാളുടെ മാതാവ് അയൽ വീട്ടിൽ പോയിരുന്നു. പിറ്റേന്നു വൈകുന്നേരമായിട്ടും വാസുവിനെ കാണാതെ സഹോദര ഭാര്യ അന്വേഷിച്ചു ചെന്നപ്പോഴാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം 6.30 ന് നിരപ്പുപാറയിൽ നിന്നാണ് ബിജോയിയെ അറസ്റ്റ് ചെയ്തത്. റാന്നി സിഐ ന്യൂമാൻ, എസ്ഐ പി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റു ചെയ്തത്.