+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പഴവങ്ങാടി ഉപതെരഞ്ഞെടുപ്പ്:ബിജെപി വാർഡ് നിലനിർത്തി

റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്ത് നാലാം വാർഡായ കണ്ണങ്കരയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കു വിജയം. ബിജെപിയിലെ തങ്കപ്പൻ പിള്ളയാണ് വിജയിച്ചത്.തങ്കപ്പൻപിള്ള – 367, അനീഷ് തോമസ് (സിപിഎം) – 332, അനൂപ്
പഴവങ്ങാടി ഉപതെരഞ്ഞെടുപ്പ്:ബിജെപി വാർഡ് നിലനിർത്തി
റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്ത് നാലാം വാർഡായ കണ്ണങ്കരയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കു വിജയം. ബിജെപിയിലെ തങ്കപ്പൻ പിള്ളയാണ് വിജയിച്ചത്.

തങ്കപ്പൻപിള്ള – 367, അനീഷ് തോമസ് (സിപിഎം) – 332, അനൂപ് കൃഷ്ണ (കോൺഗ്രസ്) – 179 എന്നിങ്ങനെയാണ് സ്‌ഥാനാർഥികൾക്കു ലഭിച്ച വോട്ടുകൾ. കഴിഞ്ഞതവണ ഇതേവാർഡിൽ വിജയിച്ചത് ബിജെപിയിലെ പ്രകാശനാണ്. രോഗബാധിതനായതിനേ തുടർന്ന് പ്രകാശന് സത്യപ്രതിജ്‌ഞ ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ്് ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. പ്രകാശന്റെ അച്ഛനാണ് വിജയിച്ച തങ്കപ്പൻപിള്ള.