+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭക്ഷണത്തിന് അമിതവില വാങ്ങിയതിന് പിഴ

ശബരിമല: ഭക്ഷണത്തിന് അമിതവില ഈടാക്കിയ ഹോട്ടലുകൾ, അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ച വ്യാപാര സ്‌ഥാപനങ്ങൾ എന്നിവയിൽ നിന്നും ലീഗൽ മെട്രോളജി വകുപ്പ് 61500 രൂപ പിഴ ഈടാക്കി. ജനുവരി ഒന്നു മുതൽ നാലു
ഭക്ഷണത്തിന് അമിതവില വാങ്ങിയതിന് പിഴ
ശബരിമല: ഭക്ഷണത്തിന് അമിതവില ഈടാക്കിയ ഹോട്ടലുകൾ, അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ച വ്യാപാര സ്‌ഥാപനങ്ങൾ എന്നിവയിൽ നിന്നും ലീഗൽ മെട്രോളജി വകുപ്പ് 61500 രൂപ പിഴ ഈടാക്കി.

ജനുവരി ഒന്നു മുതൽ നാലുവരെ സന്നിധാനത്തും പരിസര പ്രദേശങ്ങളിലുമുള്ള കടകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയെ തുടർന്നാണ് പിഴ ഈടാക്കിയത് . 12 സ്‌ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു. ഡ്യൂട്ടി മജിസ്ട്രേറ്റ് വി.പി മുരളീധരൻ, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കെ. കെ. ദിവാകരൻ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ രാധാകൃഷ്ണൻ, ഡെപ്യൂട്ടി തഹസീൽദാർ രാംദാസ് എന്നിവർ നേതൃത്വം നൽകി. സന്നിധാനത്തെ കച്ചവട സ്‌ഥാപനങ്ങളിൽ അമിത വില ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്നും റെയ്ഡ് തുടരുമെന്നും അധികൃതർ അറിയിച്ചു .