+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംഘാടക സമിതി രൂപീകരിച്ചു

കുണ്ടറ: എഐടിയുസി ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി 21നും 22നും ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന രാപ്പകൽ സമരത്തിന് സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്
സംഘാടക സമിതി രൂപീകരിച്ചു
കുണ്ടറ: എഐടിയുസി ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി 21നും 22നും ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന രാപ്പകൽ സമരത്തിന് സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടറയിലാണ് സമരം. തുല്യജോലിക്ക് തുല്യവേതനം എന്ന സുപ്രീംകോടതി വിധി നടപ്പിലാക്കുക, മിനിമം കൂലി 18000 രൂപയാക്കുക, ഇഎസ്ഐ സ്കീമിൽ മുഴുവൻ തൊഴിലാളികളെയും ഉൾപ്പെടുത്തുക, സാമൂഹ്യസുരക്ഷാ പദ്ധതികൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സംഘാടക സമിതി രൂപീകരണ യോഗം സംസ്‌ഥാന വൈസ് പ്രസിഡന്റ് കെ. എസ്. ഇന്ദുശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. മുളവന രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി മുളവന രാജേന്ദ്രൻ – പ്രസിഡന്റ്, റ്റി. ജെറോൺ– സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.