+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹെഡ് പോസ്റ്റ് ഓഫീസ് പിക്കറ്റിംഗ് ഇന്ന്

കൊല്ലം: നരേന്ദ്രമോഡി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസ് പിക്കറ്റ് ചെയ്യുമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദ
ഹെഡ് പോസ്റ്റ് ഓഫീസ് പിക്കറ്റിംഗ് ഇന്ന്
കൊല്ലം: നരേന്ദ്രമോഡി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസ് പിക്കറ്റ് ചെയ്യുമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ അറിയിച്ചു. രാവിലെ പത്തിന് ഡിസിസി ഓഫീസിൽ നിന്ന് പോസ്റ്റ് ഓഫീസിലേയ്ക്ക് മാർച്ച് ആരംഭിക്കും. കെപിസിസി വൈസ് പ്രസിഡന്റ് എം.എം.ഹസൻ ഉദ്ഘാടനം ചെയ്യും.

കേന്ദ്ര–സംസ്‌ഥാന സർക്കാരുടെ ജനദ്രോഹ നയങ്ങൾക്ക് എതിരേ സമര പരിപാടികൾ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി പത്തുവരെ നിയോജക മണ്ഡല തലത്തിലുള്ള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗങ്ങൾ ചേരും. 25മുതൽ വിപുലമായ മണ്ഡല തല സമ്മേളനങ്ങൾ ചേരുമെന്ന് അവർ അറിയിച്ചു.

കാഷ്യു കോർപ്പറേഷനിലെ തോട്ടണ്ടി ഇടപാടിൽ അഴിമതി ആരോപണത്തിന് വിധേയായ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ സ്‌ഥാനം രാജിവയ്ക്കണമെന്ന് ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കോൺഗ്രസ് പ്രക്ഷോഭം ശക്‌തമാക്കുമെന്നും അവർ വ്യക്‌തമാക്കി.

കൊല്ലം: കാഷ്യു കോർപ്പറേഷന്റെ തോട്ടണ്ടി ഇടപാടിൽ വിജിലൻസ് നടത്തുന്ന ത്വരിത പരിശോധനയുടെ നിജസ്‌ഥിതി അറിയുന്നതുവരെ മന്ത്രി മേഴ്സിക്കുട്ടിയമ്മ സ്‌ഥാനത്ത് നിന്ന് മാറി നിൽക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.ഇക്കാര്യത്തിൽ സിപിഎം നടത്തുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. കാഷ്യു കോർപ്പറേഷന്റെയും കാപ്പെക്സിന്റെയും തലപ്പത്ത് ഇരിക്കുന്ന ഉദ്യോഗസ്‌ഥർ അഴിമതിക്കാരാണെന്നും എംപി ആരോപിച്ചു.