+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൂർദ്പുരം പള്ളിയിൽ തിരുനാൾ ഇന്നുമുതൽ

ചവറ സൗത്ത്: ലൂർദ്പുരം ലൂർദ്മാതാ ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഇന്നുമുതൽ എട്ടുവരെ നടക്കും. ഇന്ന് രാവിലെ രാവിലെ 7.30ന് ജപമാല, ലിറ്റനി, നൊവേന, എട്ടിന് പ്രസിദേന്തിമാരെ വാഴിക്കൽ തുടർന്ന് ഇട
ലൂർദ്പുരം പള്ളിയിൽ തിരുനാൾ ഇന്നുമുതൽ
ചവറ സൗത്ത്: ലൂർദ്പുരം ലൂർദ്മാതാ ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഇന്നുമുതൽ എട്ടുവരെ നടക്കും. ഇന്ന് രാവിലെ രാവിലെ 7.30ന് ജപമാല, ലിറ്റനി, നൊവേന, എട്ടിന് പ്രസിദേന്തിമാരെ വാഴിക്കൽ തുടർന്ന് ഇടവക വികാരി ഫാ. ലാസർ എസ്. പട്ടകടവ് കൊടിയേറ്റും.

ഫാ. ബേണി വർഗീസ് കപ്പുച്ചിൻ തിരുനാൾ സമാരംഭ ദിവ്യബലിയ്ക്ക് മുഖ്യകാർമികത്വം വഹിക്കും. ഫാ. കോളിൻ നെപ്പോളിയൻ വചന പ്രഘോഷണം നടത്തും. വൈകുന്നേരം 4.30ന് ജപമാല, ലിറ്റനി, നൊവേന, അഞ്ചിന് ദിവ്യകാരുണ്യ ആരാധന, തുടർന്ന് ഫാ. ലൈജു ഫ്രാൻസിസിന്റെ സായാഹ്നദിവ്യബലിയും വചന പ്രഘോഷണവും നടക്കും.

നാളെ രാവിലെ 6.30ന് ജപമാല, ലിറ്റനി, നൊവേന, ഏഴിന് പ്രഭാത ദിവ്യബലി ഫാ. മേരി ജോൺ മുഖ്യ കാർമികത്വം വഹിക്കും. വൈകുന്നേരം 4.30ന് ജപമാല, ലിറ്റനി, നൊവേന, സായാഹ്ന ദിവ്യബലി ഫാ. ജിജോ ജോസ് നേതൃത്വം നൽകും.

തുടർന്ന് ഫാ. വിൻസന്റ് മച്ചാഡോയുടെ കാർമികത്വത്തിൽ വേസ്പര. 6.30ന് ആഘോഷമായ ഊർ പ്രദക്ഷിണം. എട്ടിന് രാവിലെ 9.30ന് തിരുനാൾ സമാപന ദിവ്യബലി ഫാ. ബഞ്ചമിൻ ഏലിയാസ് മുഖ്യകാർമികത്വം വഹിക്കും.

ഫാ. സെബാസ്റ്റ്യൻ തിരുനാൾ സന്ദേശം നൽകും. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം, അടുത്ത വർഷത്തെ പ്രസിദേന്തിമാരെ വാഴിക്കൽ, അടിമ സമർപ്പണം എന്നിവ നടക്കും. ഉച്ചയ്ക്ക് 12മുതൽ വാഹനങ്ങളുടെ ആശീർവാദം, വൈകുന്നേരം 4.30ന് ജപമാല, ലിറ്റനി, നൊവേന, ഫാ. ലാസർ എസ്. പട്ടകടവിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്‌ഞതാ ദിവ്യബലി, തിരുനാൾ കൊടിയിറക്ക് എന്നിവയോടെ തിരുനാൾ സമാപിക്കും.